'കോടികൾ വിലയുള്ള വനഭൂമി സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നു'

P3 Lead *നിയമാനുസൃതമായി ഒരു അവകാശവുമില്ലാത്ത കമ്പനിക്കാണ് 18.250 ഹെക്ടർ വിട്ടുകൊടുക്കുന്നതെന്ന്​ വയനാട്​ പ്രകൃതി സംരക്ഷണ സമിതി കൽപറ്റ: അരനൂറ്റാണ്ടായി നിബിഢവനമായി സംരക്ഷിച്ചുവരുന്ന 18.250 ഹെക്ടർ ഭൂമി സ്വകാര്യ കമ്പനിക്ക് അടിയറവെക്കാൻ വനം വകുപ്പ് തീരുമാനിച്ചതായി വയനാട്​ പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൽപറ്റ നഗരത്തോട് ചേർന്ന ഭൂമി 200 കോടിയിലധികം രൂപ മാർക്കറ്റ് വിലയുള്ളതാണ്​. ഭൂമിയിൽ നിയമാനുസൃതമായി ഒരു അവകാശവുമില്ലാത്ത കൽപറ്റ എൽസ്റ്റൺ ടീ എസ്റ്റേറ്റ് ലിമിറ്റഡിനാണ് ഇത്രയും ഹെക്ടർ വിട്ടുകൊടുക്കുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റേ​ഞ്ച് ഓഫിസർ ഉന്നത വനം ഉദ്യോഗസ്ഥരുടെ ഭീഷണിക്കും സമ്മർദത്തിനും വഴങ്ങി മഹസർ തയാറാക്കി ഡി.എഫ്.ഒക്ക് നൽകിക്കഴിഞ്ഞതായും സമിതി ഭാരവാഹികൾ വ്യക്​തമാക്കി. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന മുഴുവൻ ഭൂമികളുടെയും കൈമാറ്റം നിയമവിരുദ്ധമാണെന്നും അതിന്റെ ഉടമസ്ഥത സംസ്ഥാന സർക്കാറിനാണെന്നുമുള്ള കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി നിലനിൽക്കുന്നുണ്ട്​. അത്തരം ഭൂമി വീണ്ടെടുക്കാൻ കേരള സർക്കാർ സ്പെഷൽ ഓഫിസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഉടമസ്ഥതയിൽ ഉണ്ടായിരുന്നവയാണെന്ന് വയനാട് ജില്ല കലക്ടർ റിപ്പോർട്ട് ചെയ്തതിൽ എൽസ്റ്റൺ എസ്റ്റേറ്റും ചെമ്പ്രാ പീക്ക് എ​സ്​റ്റേറ്റും ഉൾപ്പെടുന്നു. ഇവർക്കെതിരായ നിയമ നടപടികൾ പുരോഗമിക്കെയാണ്​ വനം വകുപ്പ് ഭൂമി കൈമാറുന്നത്. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്​നമായ ലംഘനമാണിതെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ്​ ആൻഡ്​ അസസ്​മെന്റ് ആക്ടനുസരിച്ച് കേരള സർക്കാർ നോട്ടിഫൈ ചെയ്ത് ചെമ്പ്ര പീക്ക് എസ്റ്റേറ്റ് ലിമിറ്റഡ്-ബംഗളൂരുവിൽനിന്നും ഏറ്റെടുത്ത 724.25 ഹെക്ടർ ഭൂമിയിൽ ഉൾപ്പെട്ടതാണ് കൽപറ്റ വില്ലേജിലെ റീസർവേ 396, 397 നമ്പറിൽപെട്ട 18.250 ഹെക്ടർ ഭൂമി. ഏറ്റെടുക്കലിനെതിരെ ചെമ്പ്ര പീക്ക് എസ്റ്റേറ്റ് ലിമിറ്റഡ് ഫോറസ്റ്റ് ട്രൈബൂണലിൽ ഒ.എ ഹരജി ഫയൽ ചെയ്യുകയും അത് തള്ളിയതിനെ തുടർന്ന് ഹൈകോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. ഹൈകോടതി വീണ്ടും കേസ്​ പരിഗണിക്കാൻ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് 18.250 ഹെക്ടർ ഭൂമി ഉടമകൾക്ക്​ വിട്ടുകൊടുത്തു. ഇതിനിടെ ചെമ്പ്ര എസ്റ്റേറ്റ്​ ഉടമകൾ സർക്കാർ ഏറ്റെടുത്ത ഭൂമി ഒഴികെയുള്ള 805.02 ഹെക്ടർ ചായത്തോട്ടം 1978ൽ എൽസ്റ്റൺ ടീ എസ്റ്റേറ്റ് ആൻഡ്​ ഇൻഡസ്ട്രീസ് ലിമിറ്റഡിന് കൈമാറിയിരുന്നു. എങ്കിലും ട്രൈബ്യൂണലിലും ഹൈകോടതിയിലും പരാതിക്കാരൻ ചെമ്പ്ര എസ്റ്റേറ്റായിരുന്നു. ഇതിനിടെ, ഈ 18.250 ഹെക്ടർ ഭൂമി 1981 മേയ് രണ്ടിലെ GO (RT) 109/ 81 ഉത്തരവ് പ്രകാരം കൽപറ്റ കാപ്പി ഗവേഷണ കേന്ദ്രത്തിന് സർക്കാർ വിട്ടുകൊടുത്തെങ്കിലും ഭൂമി കൈമാറിയില്ല. ഈ ഉത്തരവ് ഇതുവരെ റദ്ദ് ചെയ്തിട്ടുമില്ല. ഫോറസ്റ്റ് ട്രൈബ്യൂണൽ, ഗവ. പ്ലീഡർ, വെസ്റ്റഡ് ഫോറസ്റ്റ് കസ്റ്റോഡിയൻ എന്നിവർ നിയമാനുസൃത ഉടമക്ക്​ ഭൂമി വിട്ടുകൊടുക്കാൻ ഉത്തരവിട്ടതിനെ തുടർന്ന് ചെമ്പ്ര പീക്ക് എസ്റ്റേറ്റ് ലിമിറ്റഡിനോടും എൽസ്റ്റൺ ടീ എസ്റ്റേറ്റ് ലിമിറ്റഡിനോടും പലതവണ അവരുടെ അവകാശം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാൻ അവർക്ക് കഴിയാത്തതിനാൽ കൈമാറ്റം നടന്നില്ല. ഇതിനിടെ വനം, പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിൽ സൂക്ഷിച്ചിരുന്ന 10 വാല്യം ഫയലുകൾ ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ടു. ഈ ഫയലുകൾ ഇന്നുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു അന്വേഷണവും ഇതേക്കുറിച്ച്​ നടന്നിട്ടുമില്ല. വനം വകുപ്പിന്റെ ഉന്നത സ്ഥാനത്തുള്ളവർ തൊട്ട് താഴെത്തട്ടിലുള്ളവർ വരെ പങ്കാളികളായ വൻ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളത്. കോവിഡ് സാഹചര്യം മുതലെടുത്ത്​ ഗൂഢവും ചടുലവുമായ നീക്കത്തിലൂടെ മിന്നൽ വേഗത്തിലാണ് ഭൂമി കൈമാറ്റ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. വനഭൂമി തോട്ടമുടമക്ക് കൈമാറിയാൽ ശക്തമായി ചെറുക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പ്രകൃതി സംരക്ഷണ സമിതി അറിയിച്ചു. എൻ. ബാദുഷ, തോമസ്​ അമ്പലവയൽ, ബഷീർ ആനന്ദ് ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. photo: THUWDL15 പുൽപള്ളിയിലെ സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ പുൽപള്ളി: പുൽപള്ളിയിലെ സർക്കാർ ഓഫിസുകളെല്ലാം ഒരു കുടക്കീഴിലേക്ക് മാറി. ഇതോടെ സർക്കാർ ഓഫിസ്​ സേവനം ലഭിക്കാൻ ആളുകൾക്ക് കൂടുതൽ സഞ്ചരിക്കേണ്ടി വരില്ല. പലയിടങ്ങളിലായി പ്രവർത്തിച്ചിരുന്ന ഓഫിസുകളാണ് താഴെ അങ്ങാടിക്കടുത്ത പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഭൂമിയിലേക്ക് മാറിയിരിക്കുന്നത്. രണ്ടേക്കറോളം ഭൂമിയിലാണ് വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഓഫിസും വൈകാതെ ഇവിടെ ആരംഭിക്കും. കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ഈയിടെ കഴിഞ്ഞിരുന്നു. മൂന്നു നില കെട്ടിടമാണ് പഞ്ചായത്ത് ഓഫിസിനായി നിർമിക്കുന്നത്. ഇതിന്‍റെ രൂപരേഖ തയാറായിക്കഴിഞ്ഞു. പ്രവൃത്തി വൈകാതെ ആരംഭിക്കും. ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഓഫിസുകളെല്ലാം ഒരു സ്ഥലത്ത് ആക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.എസ്.​ ദിലീപ്കുമാർ പറഞ്ഞു. ഏറ്റവും ഒടുവിൽ ഇവിടെയെത്തിയ സർക്കാർ ഓഫിസ്​ സബ് ട്രഷറിയാണ്. പരിമിതികൾക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ട്രഷറി ഓഫിസ്​ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനുപുറമെ മൃഗാശുപത്രി, കൃഷിഭവൻ, ജലനിധി ഓഫിസ്​, ഐ.സി.ഡി.എസ്​ ഓഫിസ്​, വരൾച്ചാ ലഘൂകരണ പദ്ധതിയുടെ ഓഫിസ്​, ഹോമിയോ ഡിസ്​പെൻസറി എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. THUWDL13 പുൽപള്ളിയിൽ ഓഫിസുകൾ താഴെ അങ്ങാടിക്കടുത്ത പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഭൂമിയിലേക്ക് മാറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.