വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംമീനങ്ങാടി: ഇലക്ട്രിക്കൽ സെക്​ഷനിലെ കല്ലുപാടി അമ്പലം മുതൽ കാരാപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.വൈത്തിരിയിൽ തെരുവുനായ്​ ശല്യം രൂക്ഷം; നാലുപേർക്ക് കടിയേറ്റുവൈത്തിരി: വൈത്തിരി ടൗണിലെ തെരുവുനായ്​ക്കൾ അക്രമാസക്തമാകുന്നു. ചൊവ്വാഴ്ച മാത്രം നായ്ക്കളുടെ കടിയേറ്റത് നാലു പേർക്കാണ്. വൈത്തിരി സ്വദേശികളായ സൗദ, ജസ്‌ന, അശ്വതി, ആറാം മൈൽ സ്വദേശി അൻഷിഫ് എന്നിവരെയാണ് നായ്​ കടിച്ചത്. നാലു പേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ രണ്ടു പേരെയും വൈകീട്ട് രണ്ടു പേരെയുമാണ് നായ്ക്കൾ ആക്രമിച്ചത്. അങ്ങാടിയിലൂടെ നടക്കാൻ പറ്റാത്തവിധം അക്രമാസക്തരാവുകയാണ് തെരുവുനായ്ക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.