മഴ: ജാഗ്രത നിർദേശം

മഴ: ജാഗ്രത നിർദേശം കൽപറ്റ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലും ജാഗ്രത നിർദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്‌ടോബര്‍ 15 വരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ എ. ഗീത അറിയിച്ചു. ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതിജാഗ്രത പുലര്‍ത്തണം. ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കാനും തയാറാകണമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതോടൊപ്പം മഴ വെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പുഴ, മലഞ്ചരിവുകള്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ടൂറിസം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.അവധി ദിവസങ്ങളില്‍ ഓഫിസ് തുറക്കണംമുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫിസുകളും അവധി ദിവസങ്ങളായ ഒക്‌ടോബര്‍ 14, 15, 17 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥാപന മേധാവികള്‍ കലക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിക്കാനും പാടില്ല.കോവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ് ലൈന്‍കൽപറ്റ: സംസ്ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആര്‍. രേണുക അറിയിച്ചു. സംശയനിവാരണത്തിനായി ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളില്‍ വിളിക്കാം. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാകും.അപ്പീല്‍ നല്‍കേണ്ട വിധംഇ-ഹെല്‍ത്ത് കോവിഡ് -19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഐ.സി.എം.ആര്‍ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണ ലിസ്​റ്റില്‍ ഇല്ലാത്തതും ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ നല്‍കാനാകും.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി വഴിയോ അക്ഷയ സൻെറര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫോം കോവിഡ്-19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍നിന്ന്​ ഡൗണ്‍ലോഡ് ചെയ്യാം. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിങ്ങിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ല കോവിഡ് മരണ നിര്‍ണയ സമിതിക്കും (സി.ഡി.എ.സി) അയക്കും. സി.ഡി.എ.സി അംഗീകാരത്തിന് ശേഷമാണ് പുതിയ ഐ.സി.എം.ആര്‍ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴി നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും.ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍ക്ക് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നുണ്ട്. ആനുകൂല്യങ്ങള്‍ക്ക് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് മതിയാകും. ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളവര്‍ക്ക് മാത്രമേ ഐ.സി.എം.ആര്‍ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കഴിയൂ. ഇത് ആവശ്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നും ഡി.എം.ഒ അറിയിച്ചു.227 പേര്‍ക്ക് കോവിഡ്; ടി.പി.ആർ -11.48കൽപറ്റ: ജില്ലയില്‍ ചൊവ്വാഴ്ച 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 320 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗ സ്ഥിരീകരണ നിരക്ക് 11.48 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,592 ആയി. 1,16,761 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3129 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2832 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവര്‍ബത്തേരി 47, പുല്‍പള്ളി 23, നെന്മേനി 20, നൂല്‍പ്പുഴ 19, പൂതാടി 18, അമ്പലവയല്‍ 16, മേപ്പാടി, മുട്ടില്‍ 14 വീതം, മീനങ്ങാടി 13, മുള്ളന്‍കൊല്ലി എട്ട്, മാനന്തവാടി ഏഴ്, കണിയാമ്പറ്റ, വൈത്തിരി അഞ്ചു വീതം, പൊഴുതന, വെള്ളമുണ്ട മൂന്നുവീതം, എടവക, കല്‍പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, തിരുനെല്ലി രണ്ടുവീതം, മൂപ്പൈനാട്, വെങ്ങപ്പള്ളി ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.രോഗമുക്തി നേടിയവർ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 206 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 114 പേരുമാണ് രോഗമുക്തരായത്.വൈദ്യുതി മുടങ്ങുംപനമരം: ഇലക്ട്രിക്കൽ സെക്ഷനിലെ വിളമ്പുകണ്ടം, കൈപ്പാട്ടുകുന്ന്, എട്ടുകയം, വീട്ടിപ്പുര, ചിറ്റാലൂർകുന്ന്, കാവാം, നെല്ലിയമ്പം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ: സെക്​ഷനിലെ ലൂയീസ് മൗണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെയും ആലക്കണ്ടി, ബപ്പനം, അയിരൂര്‍, കാപ്പിക്കളം, കുറ്റിയാംവയല്‍, മീന്‍മുട്ടി, സെര്‍നിറ്റി റിസോര്‍ട്ട്, പന്തിപൊയില്‍, തെങ്ങുംമുണ്ട ഭാഗങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടുവരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.