കടമാൻതോട് പദ്ധതി വീണ്ടും ചർച്ചയാകുന്നു

കടമാൻതോട് പദ്ധതി വീണ്ടും ചർച്ചയാകുന്നുകാവേരി പ്രോജക്ട് ഉദ്യോഗസ്ഥർ പുൽപള്ളി പഞ്ചായത്ത് ഓഫിസിലെത്തി വിവരങ്ങൾ ശേഖരിച്ചുപുൽപള്ളി: മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിലേക്കുള്ള കടമാൻതോട് ജലസേചനപദ്ധതി വീണ്ടും ചർച്ചയാകുന്നു. കാവേരി പ്രോജക്ടിൽനിന്നുള്ള ഉദ്യോഗസ്​ഥർ കഴിഞ്ഞ ദിവസം പദ്ധതി സംബന്ധിച്ച കാര്യങ്ങൾ ആരായൻ പുൽപള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തിയിരുന്നു. ഇതോടെ പദ്ധതിയെ ചൊല്ലിയുള്ള ആശങ്കകളും പ്രതീക്ഷകളും ഉയരുകയാണ്. സംസ്​ഥാന സർക്കാർ കടമാൻതോട് പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പുൽപള്ളി മേഖലയിൽ വർധിച്ചുവരുന്ന വരൾച്ചയെ പ്രതിരോധിക്കാൻ ജലസേചനപദ്ധതി നടപ്പാക്കണമെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള അഭിപ്രായം. എന്നാൽ, അണക്കെട്ട് വരുന്ന ഭാഗത്തെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് പദ്ധതി ആശങ്കയിലാക്കിയിരിക്കുന്നത്. വർഷങ്ങളായി ഫയലിലുറങ്ങിയ പദ്ധതിക്ക് ജീവൻവെച്ചത് അടുത്തിടെയാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർ പദ്ധതിയെ അനുകൂലിക്കുമ്പോൾ പുൽപള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന്, അഞ്ച് വാർഡുകളിലുള്ളവർ കടുത്ത ആശങ്കയിലാണ്. കുടിയൊഴിപ്പിക്കൽ തന്നെയാണ് ആളുകളെ ഏറെ ആശങ്കപ്പെടുത്തുന്നത്. താഴെ അങ്ങാടി, ആനപ്പാറ, പാളക്കൊല്ലി, വീട്ടിമൂല ഭാഗങ്ങളിൽ പദ്ധതി വന്നാൽ കുടിയൊഴിപ്പിക്കൽ ഉണ്ടാകും. ഈ ഭാഗങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്​ഥലങ്ങളാണ്. ഈ പ്രദേശങ്ങളിൽ സ്​ഥലം ഏറ്റെടുക്കൽ എളുപ്പമാകില്ലെന്ന ബോധ്യം അധികൃതർക്കുമുണ്ട്. പദ്ധതിക്കെതിരെ ജനകീയ സമിതികളും രൂപംകൊണ്ടിട്ടുണ്ട്. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ വ്യക്​തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിൽ പ്രദേശവാസികൾക്ക് സ്ഥലം വിൽക്കുന്നതിനും മറ്റും കഴിയുന്നില്ല. വരൾച്ചയെ പ്രതിരോധിക്കാൻ കടമാൻതോട് പദ്ധതി മാത്രമല്ല പോംവഴി എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. വൻകിട പദ്ധതികൾ ഉപേക്ഷിച്ച് ചെറുകിട പദ്ധതികൾ നടപ്പാക്കണം എന്നാണ് ഒരു വിഭാഗത്തി​ൻെറ വാദം. കാവേരി നദീജല തർക്ക ൈട്രബ്യൂണൽ വിധി പ്രകാരം കേരളത്തിന് അനുവദിച്ച 21 ടി.എം.സി ജലം ഉപയോഗിക്കുന്നതിനായി ആസൂത്രണംചെയ്ത ഒമ്പത് പദ്ധതികളിൽ ഒന്നാണ് കടമാൻതോട് പദ്ധതി. 2000 ഹെക്ടറോളം സ്ഥലത്ത് വെള്ളമെത്തിക്കാൻ കഴിയുന്ന തരത്തിൽ, 490 മീറ്റർ നീളത്തിലും 28 മീറ്റർ ഉയരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ വൻകിട പദ്ധതി നടപ്പാക്കിയാൽ പുൽപള്ളി ടൗണി​ൻെറ പലഭാഗങ്ങളും വെള്ളത്തിലാകുമെന്ന ആശങ്കയുണ്ട്. അതേസമയം, പദ്ധതി സംബന്ധിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഒളിച്ചുകളി നടത്തുകയാണെന്നും പദ്ധതി നടപ്പാക്കണമെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഘട്ടംഘട്ടമായി നഷ്​ടപരിഹാരം നൽകണമെന്നുമാണ് നിലപാട്. എന്നാൽ, വൻകിട പദ്ധതിയെ ചെറുത്തുതോൽപിക്കുമെന്ന് കടമാൻതോട് ആക്​ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ആശങ്ക പരിഹരിക്കണം ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയാറാകണം. പദ്ധതി സംബന്ധിച്ച് സർക്കാർ നിലപാട് പ്രഖ്യാപിക്കണം. ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്ടറേയും മന്ത്രിമാരെയും മറ്റും ഉൾപ്പെടുത്തി യോഗം വിളിച്ചുചേർക്കണം.ടി.എസ്.​ ദിലീപ് കുമാർ, പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദ്ധതി പുൽപള്ളിയെ വെള്ളത്തിലാക്കും വൻകിട പദ്ധതി പുൽപള്ളിയെ മുക്കിക്കൊല്ലും. ജനവാസകേന്ദ്രത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പരിഹാരമായി ചെറുകിട ലിഫ്റ്റ് ഇറിഗേഷനുകളും വയൽ പ്രദേശങ്ങൾ വിലക്കെടുത്ത് ജലസംഭരണം നടത്താനും നടപടി ഉണ്ടാകണം. വൻകിട പദ്ധതിക്കെതിരെ പ്രക്ഷോഭങ്ങൾ തുടരും. കെ.വി. കുര്യാക്കോസ്​, കടമാൻതോട് വിരുദ്ധ ആക്​ഷൻ കമ്മിറ്റി ചെയർമാൻ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കും കടമാൻതോട് പദ്ധതി നടപ്പാക്കിയാൽ പുൽപള്ളിയിലെ നിരവധി കുടുംബങ്ങൾ കുടിയൊഴിയേണ്ടിവരും. ജനവാസകേന്ദ്രമാണ് പദ്ധതി പ്രദേശം. അത്തരം പ്രദേശങ്ങളിലേക്ക് പദ്ധതി മാറ്റണം.ശ്രീജേഷ് ഇല്ലിക്കൽ, ബി.ജെ.പി കാർഷികമേഖലക്ക് തുണയാകും കാർഷികമേഖലയുടെ രക്ഷക്ക് കടമാൻതോട് പദ്ധതി നടപ്പാക്കണം. മുള്ളൻകൊല്ലി പഞ്ചായത്തിൽ വേനൽ ശക്​തമാകുന്നതോടെ ജലക്ഷാമം രൂക്ഷമാണ്. കാർഷിക മേഖലയുടെ തകർച്ചക്കും ഇത് കാരണമാകുന്നു. ഒറ്റത്തവണയായി നഷ്​ടപരിഹാരം നൽകി ആളുകളെ മാറ്റി പാർപ്പിക്കണം. വർഗീസ്​ മുരിയൻകാവിൽ, കോൺഗ്രസ്​ സർവകക്ഷി യോഗം വിളിക്കണം ജലസേചന വകുപ്പ് മന്ത്രി നേരിട്ടെത്തി സർവകക്ഷി യോഗം വിളിച്ചുചേർക്കണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. മാറിത്താമസിക്കേണ്ടിവരുന്നവർക്ക് മുഴുവൻ കരുതലുകളും സർക്കാർ ചെയ്തുകൊടുക്കണം. റെജി ഓലിക്കരോട്ട്, കേരള കോൺഗ്രസ്​ എം'സിമൻറ്, കമ്പിവില വർധന നിയന്ത്രിക്കണം' കൽപറ്റ: നിർമാണമേഖലയെ നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായനയം തിരുത്തണമെന്ന് കേരള കൺസ്ട്രക്​ഷൻ ആൻഡ് മണൽ തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സിമൻറ്, കമ്പി ഉൾപ്പെടെയുള്ള നിർമാണസാമഗ്രികൾക്ക് ഒരുമാസം കൊണ്ട് ഇരട്ടി വിലയാണ് വർധിച്ചത്. ഇതിനെതിരെ ഈമാസം 18ന് കൽപറ്റ ബി.എസ്.എൻ.എൽ ഓഫിസിന്​ മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു. ടി.കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.എൻ. ബാലൻ അധ്യക്ഷത വഹിച്ചു. ടി.വി. രഘു, പി. സരോജിനി, ടി.എ. ശ്രീനിവാസൻ, വി.വി. ബെന്നി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.