സുൽത്താൻ ബത്തേരി സർക്കാർ​ കോളജ്; ഈ വർഷവും ഉറപ്പില്ല

സുൽത്താൻ ബത്തേരി സർക്കാർ​ കോളജ്; ഈ വർഷവും ഉറപ്പില്ല* ബജറ്റിൽ തുക വകയിരുത്താത്തിനാൽ കോളജ് അനിശ്ചിതത്വത്തിൽ സുൽത്താൻ ബത്തേരി: സർക്കാറി​ൻെറ ആർട്സ്​ ആൻഡ് സയൻസ്​ കോളജിനായി സുൽത്താൻ ബത്തേരിയിലെ വിദ്യാർഥികൾക്ക് ഇനിയും എത്ര കാലം കാത്തിരിക്കണം. ഇത്തവണയും ബജറ്റിൽ പണം അനുവദിക്കാത്തതിനാൽ കോളജ് ഉടൻ തുടങ്ങുക പ്രയാസമാണ്. നിരവധി വിദ്യാർഥികളുടെ ​െറഗുലർ പഠനത്തിനുള്ള അവസരമാണ് ഇല്ലാതാകുന്നത്.മൂന്നാമതും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള നിയമസഭയിലെ ആദ്യ സബ്മിഷനിൽ ഐ.സി. ബാലകൃഷ്ണൻ സുൽത്താൻ ബത്തേരിയിലെ കോളജ് കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. 2020-2021 വർഷത്തെ ബജറ്റിൽ ടോക്കൺ പ്രവിഷനിൽ 30 കോടി അനുവദിച്ച് കോളജ് ആരംഭിക്കാൻ നടപടി എടുക്കണമെന്നായിരുന്നു സബ്മിഷനിൽ ആവശ്യപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് പരിശോധിച്ചു വരുകയാണെന്നും സർക്കാറി​ൻെറ സാമ്പത്തിക സ്ഥിതി പരിശോധിച്ച് കോളജ് തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മറുപടി നൽകി. തുടർന്ന് ബജറ്റിൽ പണം നീക്കി വെക്കാൻ സർക്കാർ തയാറായില്ല. നായ്ക്കട്ടിയിൽ കോളജിനായി സ്വകാര്യ കെട്ടിടം തയാറാണ്. മൂന്നു വർഷം വാടകയില്ലാതെ കോളജിന് പ്രവർത്തിക്കാം. എന്നാൽ, തസ്തിക സൃഷ്​ടിക്കുന്നതിനും മറ്റു പ്രാഥമിക ചെലവുകൾക്കുമായി ഫണ്ട് വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം കോളജായിരുന്നു. എം.എൽ.എയുടെ പിടിപ്പുകേടാണ് കോളജ് വൈകുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ, നായ്ക്കട്ടിയിലെ സ്വകാര്യ കെട്ടിടത്തിൽ കോളജ് തുടങ്ങാൻ സർക്കാറാണ് നടപടി എടുക്കേണ്ടതെന്ന് എം.എൽ.എയും വ്യക്തമാക്കി. കോളജ് വിഷയം നിരന്തരമായി ഉന്നയിച്ചിട്ടും വേണ്ടത്ര പരിഗണന സർക്കാർ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല. 2019-20 വർഷത്തെ ബജറ്റിൽ സുൽത്താൻ ബത്തേരിയിൽ സർക്കാർ കോളജ് ഉൾപ്പെടുത്തിയതോടെയാണ് കോളജ് സംബന്ധിച്ച പ്രതീക്ഷകൾ ശക്തമാകുന്നത്. തുടർന്ന്് താൽക്കാലികമായി കോളജ് തുടങ്ങാൻ വാടകക്കെട്ടിടം കണ്ടെത്തി. പിന്നാലെ ഉന്നത വിദ്യാഭ്യാസ വകുപ്പി​ൻെറ കോഴിക്കോട് സോണൽ ഓഫിസിൽനിന്നു അധികൃതരെത്തി കെട്ടിടങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടികളൊന്നും ഉണ്ടായില്ല. ബീനാച്ചി, കല്ലൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിലെ റവന്യൂ ഭൂമിയാണ് കോളജ് കെട്ടിടങ്ങൾ സ്ഥാപിക്കാനായി പരിഗണനയിൽ വന്നത്. സ്വാശ്രയ കോളജുകളുടെ അതിപ്രസരം തടയുന്നതി​ൻെറ ഭാഗമായി ഉമ്മൻ ചാണ്ടി സർക്കാറി​ൻെറ കാലത്തായിരുന്നു സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സർക്കാർ കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചത്. സുൽത്താൻ ബത്തേരിയും പരിഗണിക്കപ്പെട്ടു. പിന്നീട് ഇടത് സർക്കാർ തുടർനടപടികളുടെ ഭാഗമായി ബജറ്റിൽ കോളജ് ഉൾപ്പെടുത്തി. സർക്കാർ കോളജി​ൻെറ അഭാവത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പണം കൊടുത്ത് പഠനം നടത്താൻ സുൽത്താൻ ബത്തേരി മേഖലയിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും നിർബന്ധിതരാവുകയാണ്. നിരവധി ആദിവാസികുട്ടികളും ഇക്കൂട്ടത്തിൽപ്പെടുന്നു.ഐശ്വര്യത്തി​ൻെറ കതിരുമായി രാമൻകുട്ടിപുൽപള്ളി: ഐശ്വര്യത്തി​ൻെറ നെൽക്കതിർ കുല നിർമാണവുമായി ചിരട്ടകാവിൽ രാമൻകുട്ടി. നെൽപാടങ്ങൾ കുറഞ്ഞുവരുകയും നെൽക്കതിർകുലകൾ പുതുതലമുറക്കുപോലും അന്യമാകുകയും ചെയ്യുന്നതിനിടയിലാണ് പൊൻനെന്മണിക്കതിരുകൾ തേടിപ്പിടിച്ച് പുൽപള്ളി സ്വദേശി രാമൻകുട്ടി കതിർ മാലകൾ ഒരുക്കുന്നത്. അലങ്കാരമായി, ഐശ്വര്യത്തി​ൻെറ പ്രതീകമായി വീടുകളിൽ നെൽക്കതിർ കുലകൾ സ്ഥാപിക്കുന്നതിന് പ്രചാരമേറുകയാണ്. ചെറുപ്പത്തിൽ പിതാവ് പരേതനായ ശങ്കരനിൽനിന്നാണ് കതിർക്കുല നിർമാണം പഠിക്കുന്നത്. അന്ന് നേരംപോക്കിനായി‍രുന്നു കതിർ മാലകൾ നിർമിച്ചത്. പിന്നീട് മികച്ച അലങ്കാര കതിർമാലകൾ ഒരുക്കുന്ന കലാകാരനായി വളർന്നു. കതിരുകൾ എത്തിച്ചുകൊടുത്താൽ അദ്ദേഹം കതിർ മാലകൾ ഉണ്ടാക്കിക്കൊടുക്കും. സഹായത്തിന് ഭാര്യ ലക്ഷ്മിയുമുണ്ട്. ഒരു കതിർക്കുല ഉണ്ടാക്കാൻ ഒരാഴ്ചയോളം സമയമെടുക്കും. ഏറെ സൂക്ഷ്​മതയും ശ്രദ്ധയും അത്യാവശ്യമാണ്. ഇത്തരം കതിർക്കുലകൾ ഏറെ വർഷങ്ങൾ കേടുകൂടാതെ നിൽക്കും. കാൽ നൂറ്റാണ്ടിലധികമായി രാമൻകുട്ടി ഈ രംഗത്തുണ്ട്. പഴയകാല നാടൻ നെല്ലിനങ്ങളാണ് കതിർക്കുല നിർമാണത്തിന് ഏറെ അനുയോജ്യമെന്നും അദ്ദേഹം പറയുന്നു. SUNWDL11കതിർക്കുലയുമായി രാമൻ കുട്ടി ഹ്യൂമന്‍ റൈറ്റ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി വനിത ഘടകംകല്‍പറ്റ: ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജില്ല വനിത ഘടകം രൂപവത്കരിച്ചു. അഖിലേന്ത്യ പ്രസിഡൻറ് എ.എം. മുസ്തഫ പട്ടാമ്പി യോഗം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വി. അബ്ബാസ് വെള്ളറക്കാട് അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. സുബൈര്‍, വനിത വിങ് സംസ്ഥാന പ്രസിഡൻറ് ജസീന്ത മോറിസ് തിരുവനന്തപുരം, സംസ്ഥാന വനിത വിങ് ജനറല്‍ സെക്രട്ടറി ടി. ​െഷമീന, ജില്ല പ്രസിഡൻറ് എന്‍. റഷീദ് നീലാംബരി, ജില്ല ജനറല്‍ സെക്രട്ടറി എന്‍. നൂര്‍ജഹാന്‍, വര്‍ക്കിങ് പ്രസിഡൻറ് കെ.പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. അന്‍സിയ (ജില്ല പ്രസി.), ടി. ഷെമീന (ജന. സെക്ര.). 11 അംഗ ജില്ല കമ്മിറ്റിയും നിലവില്‍ വന്നു.SUNWDL12വനിത വിങ് പ്രസിഡൻറ് പി. അന്‍സിയ, ജനറല്‍ സെക്രട്ടറി ടി. ഷെമീന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.