പാട്ടവയൽ കൈവെട്ട കോളനിയിലേക്ക് റോഡ്

പാട്ടവയൽ കൈവെട്ട കോളനിയിലേക്ക് റോഡ് ഗൂഡല്ലൂർ: നെലാക്കോട്ട ഗ്രാമപഞ്ചായത്തിലെ പാട്ടവയൽ മുതൽ കൈവെട്ട ഭാഗത്തുള്ള എസ്.സി–എസ്.ടി കോളനിയിലേക്ക് റോഡ്​ പ്രവൃത്തി തുടങ്ങി. ഗതാഗതമാർഗമില്ലാത്തതിനാൽ അടിയന്തര ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ടുകയായിരുന്നു നിവാസികൾ. റോഡ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ കാലപ്പഴക്കമാണുള്ളത്. 1500 മീറ്റർ ദൂരം റോഡ് പണി ബുധനാഴ്ച ആരംഭിച്ചു. ഒന്നാം വാർഡ് മെംബർ എൻ.എ. അശ്റഫ് പ്രവൃത്തി ഉദ്​ഘാടനം ചെയ്​തു. യൂനിയൻ കൗൺസിലർ ലിസി സൈമൺ, പത്താം വാർഡ് മെംബർ അനു ജോസഫ്, വിജയൻ, രാജൻ, കെ. അഷ്റഫ്, ഷറഫുദ്ദീൻ, രവി, കുഞ്ഞൻ, ഗോവിന്ദൻ, സുജിത് എന്നിവരടക്കമുള്ളവർ പങ്കെടുത്തു. GDR ROAD: കൈവെട്ട എസ്.സി–എസ്.ടി കോളനിയിലേക്കുള്ള റോഡ് പണി വാർഡ് മെംബർ എൻ.എ. അശ്റഫ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.