ആരോമൽ
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യും ഒപ്പം കഞ്ചാവും ലഹരി ഗുളികകളും വിൽപന നടത്തിവന്നയാളെ െപാലീസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
ആനയറ കല്ലുംമൂട് സ്വദേശി ആരോമലി (25)നെയാണ് ഡിസ്ട്രിക്റ്റ് ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിെൻറ സഹായത്തോടെ പേട്ട െപാലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു.
ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയുന്നതിനായി ഡെപ്യൂട്ടി കമീഷണർ ഡോ. വൈഭവ് സക്സേനയുടെ നിർദേശാനുസരണം പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിവരുന്ന അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
നഗരത്തിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്ന ഇയാളെക്കുറിച്ച് നാർകോട്ടിക് സെൽ അസി.കമീഷണർ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നിരീക്ഷിച്ചുവരുകയായിരുന്നു.
പേട്ട എസ്.എച്ച്.ഒ സുധിലാൽ, എസ്.ഐ നിയാസ്, ഡാൻസാഫ് എസ്.ഐ ഗോപകുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ, ചിന്നു എന്നിവരടങ്ങിയ െപാലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.