വയ്യേറ്റ് കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടം. പരിക്കേറ്റയാളെയുംകൊണ്ട് ആശുപത്രിയിേലക്ക് പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ച ആംബുലന്‍സ്
വെഞ്ഞാറമൂട്: കാറും ബൈക്കുകളും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെയുംകൊണ്ട് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്ക്. കാറും ബൈക്കുകളും തമ്മിലെ കൂട്ടിയിടിയില്‍ ബൈക്ക് യാത്രികരായ കൊയ്ത്തൂര്‍ക്കോണം ഖബറടി സ്വദേശി അഖില്‍ (21), പോത്തന്‍കോട് സ്വദേശി ഗോകുല്‍ (27), റിട്ട. പൊലീസ് ഉദ്യോഗസ്ഥന് പേരുമല താഹാ മന്‍സിലില്‍ നാസറുദ്ദീന്‍ (56) എന്നിവർക്കാണ് പരിക്കേറ്റത്. നാസറുദ്ദീനെയുംകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിെൻറ ഡ്രൈവര്‍ കിളിമാനൂര്‍ സ്വദേശി അനന്തുവിനാണ് (29) ലോറിയുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റത്.
തിങ്കളാഴ്ച ഉച്ചക്ക് 12ന് വെഞ്ഞാറമൂടിന് സമീപം വയ്യേറ്റ് െവച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വെമ്പായത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ വന്ന ബൈക്കുകളും കൂട്ടിയിടിക്കുകയായിരുന്നു. നാസറുദ്ദീനെയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ കാട്ടായിക്കോണത്തുവെച്ചാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്. എതിര് ദിശയില്‍ വന്ന േലാറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ അഖിലിനെയും ഗോകുലിനെയും അനന്തുവിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തെതുടര്‍ന്ന് നാസറുദ്ദീനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടംമൂലം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങളിലെ ഇന്ധനം പടര്‍ന്നതിനാല്‍ വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തി റോഡ് ശുചീകരിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.