തിരുവനന്തപുരം: പേരൂർക്കടയിൽ ടിപ്പർ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. അരുവിക്കര കളത്തുകാൽ വാർഡിൽ കാച്ചാണി കലക്കോട്ടുകോണം ശ്രീപത്മനാഭ വീട്ടിൽ വിനീത് (40), കാട്ടാക്കട കള്ളിക്കാട് ദേവൻകോട് ദീപു ഭവനിൽ ദീപു (29) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ ഒന്നിന് രാത്രി 12ന് ടിപ്പർ ലോറി ഡ്രൈവർമാർ വാടകക്ക് താമസിക്കുന്ന അമ്പലംമുക്ക് പൈപ്പ് ലെയിൻ റോഡിലുള്ള വീട്ടിലായിരുന്നു സംഭവം. അവിടെ താമസക്കാരനായ ഡ്രൈവർ സുൽഫിക്കറിനെ ടിപ്പർ ലോറി ഉടമ വിനീതും മറ്റൊരു ഡ്രൈവർ ദീപുവും ചേർന്ന് വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഡ്രൈവർമാർ തമ്മിലെ വഴക്കിനെതുടർന്ന് ചിലർ പിണങ്ങിപ്പോയത് സുൽഫിക്കർ കാരണമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ അന്വേഷിച്ചുവരവെ കേൻറാൺമെൻറ് അസി. കമീഷണർ അജിത് കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പേരൂർക്കട എസ്.എച്ച്.ഒ അനൂപ് കൃഷ്ണെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, മോനിഷ്, ജയകുമാർ, അനിക്കുട്ടൻ നായർ, സി.പി.ഒമാരായ അനൂപ്, അനീഷ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.