ദീപക് ദിനേശ്​

​െഎ.ടി കമ്പനി ജീവനക്കാരുടെ ശമ്പള അക്കൗണ്ടിൽനിന്ന്​ രണ്ടര കോടി കവർന്നയാൾ പിടിയിൽ


തിരുവനന്തപുരം: സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയിലെ ജീവനക്കാരുടെ സാലറി അക്കൗണ്ടിൽനിന്ന്​ 2.5 കോടി രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. പത്തനാപുരം കമുകിൻചേരി ചിറ്റാശ്ശേരി ദീപക് നിവാസിൽ ദീപക് ദിനേശിനെയാണ്​ (33) പേട്ട പൊലീസ് അറസ്​റ്റ്​ ചെയ്തത്.

2020 ൽ ആണ് തട്ടിപ്പി​െൻറ തുടക്കം. ഐ.ടി കമ്പനിയിൽ അക്കൗണ്ട് മാനേജറായിരുന്ന പ്രതി തിരുവനന്തപുരം ബ്രാഞ്ചിലെ ജീവനക്കാരുടെ സാലറി അക്കൗണ്ടിൽനിന്ന്​ പലതവണയായി 2.5 കോടി രൂപ ത​െൻറ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പുകണ്ടെത്തിയ കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയതിനെതുടർന്ന് മുങ്ങിയ പ്രതി കേരളത്തിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ശംഖുംമുഖം അസിസ്​റ്റൻറ് കമീഷണർ പൃഥ്വിരാജി​െൻറ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐമാരായ രതീഷ്, സുനിൽ, സി.പി.ഒമാരായ രാജാ റാം, ഷമി, സുമേഷ്, രഞ്ജിത്ത്​, വിപിൻ, അലക്സ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പുനലൂരിലെ ഒളിസങ്കേതത്തിൽനിന്ന്​ പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




Tags:    
News Summary - Two-and-a-half crore nabbed from IT company employees' salary account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.