നേമം: ഈവര്‍ഷം ജൂലൈയില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയശേഷം വീണ്ടും മോഷണങ്ങള്‍ നടത്തിയതിന് ക്രിമിനൽകേസ് പ്രതി പെരുകുളം കൊണ്ണിയൂര്‍ മുറിയില്‍ പൊന്നെടുത്തകുഴി കോളൂര് മേലേ പുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്നുവിളിക്കുന്ന ജയിന് വിക്ടര്‍ (41) അറസ്റ്റിലായി.
കവര്‍ച്ചക്ക് സൂക്ഷിച്ച മാരകായുധങ്ങളും മോഷ്ടിച്ച ബൈക്കുമായാണ് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ബൈജുവിനെ കസ്റ്റഡിയിലെടുത്തത്. ജയിലില്‍നിന്ന് ഇറങ്ങിയശേഷം ബൈജു കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തുകയുണ്ടായി.
ഇക്കാലയളവില്‍ ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. മോഷണം, കൊള്ള, പിടിച്ചുപറി, കഞ്ചാവ് വില്പന, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം എന്നിവ ഉള്‍പ്പെടെയുള്ള കേസുകളില്‍ ബൈജുവിെൻറ കൂട്ടാളി എറണാകുളം ബിജുവായിരുന്നു. ഈമാസം 19ന് മലയിന്‍കീഴ് കരിപ്പൂര്‍ എസ്.എന്‍ ഫര്ണിചറിന് മുന്‍വശത്തുനിന്ന് മോഷ്ടിച്ചതാണ് ബൈജുവില്‍നിന്ന് പൊലീസ് കണ്ടെത്തിയ പള്‍സര്‍ ബൈക്ക്.
ഈവര്‍ഷം ജനുവരിയില്‍ വിളപ്പില്‍ശാല സ്റ്റേഷന് പരിധിയില്‍ നെടിയവിള സ്വദേശി ലിജോ സൂരിയെ അരശുംമ്മൂട് നിന്ന് നെടിയവിളയിലേക്ക് ബൈക്കില്‍ വരവെ തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കുപ്രസിദ്ധ ഗുണ്ട ജംഗോ അനില്‍കുമാറുമായി ചേര്‍ന്ന് വെട്ടിപ്പരിക്കേല്പിച്ചതിനാണ് ഏറ്റവുമൊടുവില്‍ ബൈജു ജയിലിലായത്.
കൂട്ടാളി എറണാകുളം ബിജുവിനെ പിടികൂടി കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി നെയ്യാറ്റിന്‍കര ഭാഗത്തുെവച്ച് ബൈക്കിലെത്തി പൊലീസിനെ ആക്രമിച്ച് ബിജുവിനെ രക്ഷിച്ചതുള്‍പ്പെടെയുള്ള കേസുകളും ബൈജുവിനെതിരേയുണ്ട്. വിളപ്പില്‍ശാല സി.ഐ ബി.എസ്. സജിമോന്‍, എസ്.ഐ വി. ഷിബു, ഷാഡോ ടീം എസ്.ഐ ഷിബു, എ.എസ്.ഐമാരായ സുനിലാല്‍, സജു, സതികുമാര്‍, നെവില്‍ രാജ്, വിജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.