തിരുവനന്തപുരം: നാട്ടുകാരുടെ പരാതിയെ തുടർന്ന് സാമൂഹികവിരുദ്ധനെ പിടിക്കാനെത്തിയ പൊലീസിന് നേരെ പ്രതി പടക്കമെറിഞ്ഞ് രക്ഷപ്പെട്ടു. കൊച്ചുവേളി വിനായക നഗറിലായിരുന്നു സംഭവം. പേട്ട സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ മൂന്നുപേർ എത്തിയ വാഹനത്തിന് നേരെയായിരുന്നു അക്രമം.
സംഭവത്തിൽ ആർക്കും പരിക്കില്ല. കൊച്ചുവേളി വിനായക നഗർ ആയിരംതോപ്പ് പുതുവൽ പുത്തൻവീട്ടിൽ ജാംങ്കോ കുമാറെന്ന് വിളിക്കുന്ന അനിൽകുമാറിനായി (37) പൊലീസ് തിരച്ചിൽ തുടങ്ങി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയായ ജാംങ്കോ കുമാറിനും സഹോദരനുമെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലെത്തത്തിയത്. ഇതോടെ കുമാറും സംഘവും ചേർന്ന് പൊലീസ് ജീപ്പിന് നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞവർഷം യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ ജാംങ്കോ കുമാറിനും സഹോദരനും എതിരെ വലിയതുറ, പേട്ട സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.