6 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കാ​സ​ർ​കോ​ട്​ നി​ന്നാ​രം​ഭി​ച്ച കെ.​പി.​എം.​എ​സ് പ്ര​ക്ഷോ​ഭ​യാ​ത്ര​യു​ടെ

സ​മാ​പ​ന സ​മ്മേ​ള​നത്തിൽനിന്ന്

സംസ്ഥാനത്ത് പട്ടികജാതി നയംവേണം -കെ.പി.എം.എസ്

ശ്രീകാര്യം: സംസ്ഥാനത്തെ പട്ടികജാതി ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പട്ടികജാതി നയം ഉടൻ പ്രഖ്യാപിക്കണമെന്ന് കെ.പി.എം.എസ് ആവശ്യപ്പെട്ടു.

16 ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് നിന്നാരംഭിച്ച പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനം ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കെ.പി.എം.എസ് സംസ്ഥാന നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടത്.

സമാപന സമ്മേളനം കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സുനിചന്ദ്രൻ, കഴക്കൂട്ടം ഏരിയ പ്രസിഡന്‍റ് സുധീർ കുഴിവിള, ഏരിയ സെക്രട്ടറി ചെറുവയ്ക്കൽ തുളസീധരൻ, ട്രഷറർ പാറോട്ടുകോണം രവീന്ദ്രൻ, അസിസ്റ്റന്‍റ് സെക്രട്ടറി മടവൂർപാറ സുധാകരൻ എന്നിവർ പങ്കെടുത്തു. വൈകീട്ട് ആറിന് പോങ്ങുംമൂടുനിന്ന് ആരംഭിച്ച സ്വീകരണ ഘോഷയാത്ര സമ്മേളന നഗരിയിൽ സമാപിച്ചു.

Tags:    
News Summary - Scheduled caste policy required in the state - KPMS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.