രാജു
ശ്രീകാര്യം: ചാവടിമുക്ക് സി.വി നഗറിന് സമീപം നടന്നു അമ്മയോടൊപ്പം പോയ പ്രായപൂർത്തിയാകാത്ത പെൺകൂട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിപ്ര മടന്തക്കോട് നെല്ലിമുക്ക് കുഴിമതിക്കാട് പെനിയൽ ഹൗസിൽ ഹെയിൽ രാജു (22) ആണ് അറസ്റ്റിലായത്.
എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ നിൽക്കുകയായിരുന്ന സഹോദരിയെ കണ്ടു തിരികെ അമ്മയോടൊപ്പം വരുന്ന സമയത്താണ് സംഭവം. കയറിപ്പിടിക്കാനായി ശ്രമിച്ച സമയം കുട്ടി തിരിഞ്ഞു മാറിയപ്പോൾ കൈയിൽ അടിച്ചു. വീണ്ടും വന്ന പ്രതിയെ സമീപത്തുണ്ടായിരുന്നവർ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്ത്രീയെ ഉപദ്രവിച്ച് മലപൊട്ടിച്ച കേസിൽ പ്രതിയാണ് അറസ്റ്റിലായ ഹെയിൽ രാജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.