ജയചന്ദ്രന്
Posted On
date_range Updated On
date_range പുകയില ഉല്‍പ്പന്നങ്ങളും 3.46 ലക്ഷവും പിടികൂടി
പൂന്തുറ: പൂന്തുറ ജങ്ഷനു സമീപത്തെ കടയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി കച്ചവടത്തിന് സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങളും ഒപ്പം 3.46 ലക്ഷം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ കടയില്‍ സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങളായ കൂള്‍ലിപ്, ശംഭു, ഗണേശ് എന്നിവയുടെ 70 കവറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി പുകയില കച്ചവടം ചെയ്തതിന് ഇയാളുടെ പേരില്‍ 25 ഓളം കേസുകളുളളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.