ബാ​ദു​ഷ

പൂന്തുറയില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾ കസ്റ്റഡിയിൽ

പൂ​ന്തു​റ: പ​ത്തേ​ക്ക​റി​ല്‍ യു​വാ​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ളെ പൂ​ന്തു​റ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​ദ​രി​യ ന​ഗ​ര്‍ സ്വ​ദേ​ശി ബാ​ദു​ഷ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഘ​ര്‍ഷം.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വി​ല്‍പ​ന സം​ഘ​ത്തി​ന് എ​തി​രാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രും വി​ല്‍പ​ന​ക്കാ​രും ത​മ്മി​ല്‍ പ​ല​പ്പോ​ഴും വാ​ക്കേ​റ്റ​മു​ണ്ടാ​കാ​റു​ണ്ട്. ക​ഞ്ചാ​വ് സം​ഘ​ത്തി​നെ​തി​രാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രി​ലെ ഫൈ​സ​ലി​ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി സം​ഘ​ര്‍ഷ​ത്തി​ല്‍ മ​ർദ​ന​മേ​റ്റി​രു​ന്നു.

ഇ​യാ​ള്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ബാ​ദു​ഷ​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൂ​ന്തു​റ, ബീ​മാ​പ​ള​ളി, പ​ത്തേ​ക്ക​ര്‍, ബ​ദ​രി​യ ന​ഗ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​വ​ധി യു​വാ​ക്ക​ള്‍ ല​ഹ​രി വി​ല്‍പ​ന​യി​ല്‍ ഏ​ര്‍പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.30 ന് ​മു​ട്ട​ത്ത​റ ശ്മ​ശാ​ന​ത്തി​ന് എ​തി​ര്‍വ​ശം പ​രു​ത്തി​ക്കു​ഴി-​ക​ല്ലു​മൂ​ട് സ​ര്‍വീ​സ് റോ​ഡി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 0.46 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി വി​ള​വൂ​ര്‍ക്ക​ല്‍ സ്വ​ദേ​ശി ജി​നേ​ഷ് ജ​യ​നെ (29) പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Tags:    
News Summary - Clash between youths in Poonthura-one in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.