അഹമ്മദ് കനി
Posted On
date_range Updated On
date_range ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പൂന്തുറ: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപളളി ബദരിയാനഗര്‍ പുതുവല്‍ പുരയിടത്തില്‍ പീരുമുഹമ്മദിന്റെ മകന് അഹമ്മദ് കനിയാണ് (39) പിടിയിലായത്. പൊലീസ് പടോളിങിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെതുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ബദരിയ നഗര്‍ ഭാഗത്തു നിന്ന, രണ്ട് പേരെ കഞ്ചാവുമായി പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.