കാണിക്കവഞ്ചി കുത്തിതുറന്ന നിലയിൽ

പെരുമാതുറയിൽ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം പതിവാകുന്നു

പെ​രു​മാ​തു​റ: പെ​രു​മാ​തു​റ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​തു​റ​ന്ന് മോ​ഷ​ണം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പെ​രു​മാ​തു​റ വ​ലി​യ​പ​ള്ളി ജ​മാ​അ​ത്തി​ലെ മ​ഖ്ബ​റ​യി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​തു​റ​ന്ന്​ മോ​ഷ​ണം ന​ട​ന്നു. അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ ന​ഷ്ട​മാ​യി. നേ​ര്‍ച്ച സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കു​ന്ന കൗ​ണ്ട​റി​ലെ മേ​ശ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​ഭാ​ത​ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി​യി​ലേ​ക്ക് പോ​യ നാ​ട്ടു​കാ​രാ​ണ് കാ​ണി​ക്ക​വ​ഞ്ചി തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഠി​നം​കു​ളം പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​റ്​ മാ​സ​ത്തി​നി​ടെ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ മോ​ഷ​ണ​മാ​ണി​ത്. പെ​രു​മാ​തു​റ സി​റ്റി ജു​മാ​മ​സ്ജി​ദ്, താ​ഴം​പ​ള്ളി കു​രി​ശ​ടി, പെ​രു​മാ​തു​റ സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് എ​ന്നി​വ​ട​ങ്ങി​ലാ​ണ് സ​മീ​പ​കാ​ല​ത്ത്​ മോ​ഷ​ണം ന​ട​ന്ന​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - theft are common in perumathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.