മാധ്യമം ഹെൽത്ത് കെയറിലേക്കുള്ള ചെക്ക് സ്കൂൾ പ്രിൻസിപ്പൽ എ. സജീന ഹെൽത്ത് കെയർ മാനേജർ വി.എസ് സലിമിന് കൈമാറുന്നു. പരസ്യ വിഭാഗം മാനേജർ സാജുദ്ദീൻ, ഏരിയ കോഓഡിനേറ്റർ നിസാമുദ്ദീൻ, കെ.ജി ഹെഡ് ഗംഗ ശ്രീകാന്ത്, പി.ടി.എ പ്രസിഡന്റ് ഫാത്തിമ ഷാക്കിർ എന്നിവർ സമീപം
പെരുമാതുറ:മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിർധനരായ രോഗികൾക്ക് പെരുമാതുറ അൽഫജർ പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്. മാധ്യമം ഹെൽത്ത് കെയറിലേക്ക് വിദ്യാർഥികൾ ശേഖരിച്ച എൺപത്തി അയ്യായിരം രൂപയുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ എ. സജീന മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ സലിം വി. എസിന് കൈമാറി.
ചടങ്ങിൽ കെ.ജി ഹെഡ് ഗംഗ ശ്രീകാന്ത്, പി.ടി.എ പ്രസിഡന്റ് ഫാത്തിമ ഷാക്കിർ, മാധ്യമം പരസ്യ വിഭാഗം മാനേജർ സാജുദ്ദീൻ, ഏരിയ കോഓഡിനേറ്റർ നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു. ഹെൽത്ത് കെയറിലേക്ക് ഏറ്റവും കൂടുതൽ തുക കളക്റ്റ് ചെയ്ത വിദ്യാർത്ഥികളായ സാറ മറിയം, ഫിസാൻ മുഹമ്മദ്, ആലിയ ഫാത്തിമ എന്നിവർക്ക് മെമെന്റോയും സർട്ടിഫിക്കറ്റും നൽകി. പ്രിൻസിപ്പൽ സജീന സ്വാഗതവും ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എ. നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.