പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം ഇടിച്ചു തകർന്നു

പെരുമാതുറ: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് എട്ട് മത്സ്യതൊഴിലാളികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ശക്തമായ തിരയിൽ പെട്ടായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. 

രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകാവെ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടമായ വള്ളത്തിൽ മറ്റൊരു മത്സ്യ ബന്ധന വള്ളം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പുലിമുട്ടിൽ ഇടിച്ച് കയറിയ വള്ളം പൂർണ്ണമായി തകർന്നു .

23 പേർ അടങ്ങുന്ന മത്സ്യതൊഴിലാളി സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റ് മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. നിസ്സാമുദ്ദീൻ, സിദ്ധീഖ്, സൈദലി, കബീർ, ഷാക്കിർ , നഹാസ്, സുബൈർ , മുജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല.

Tags:    
News Summary - boat accident at perumathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.