വീട് കയറി അക്രമിച്ച് പരിക്കേല്‍പ്പിച്ച രണ്ട് പേരെ നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തു

വെള്ളറട. നെയ്യാര്‍ ഡാം കോട്ടൂര്‍ മുണ്ടണി കോളനിയില്‍, താമസക്കാരായ പ്രകാശനെയും അമ്മയെയും വീട് കയറി അക്രമിച്ച് പരിക്കേല്‍പ്പിച്ച 2 പേരെ നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ മുണ്ടണിനട എം.എന്‍ നഗര്‍ കോളനിയില്‍ കുട്ടപ്പന്‍ മകന്‍ പ്രദീപ് ( 32) , നെടുമങ്ങാട് വില്ലേജില്‍ ഭരതന്നൂര്‍ കൊച്ചു വയല്‍. അംബേകര്‍ കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 44 ല്‍ മുരളി മകന്‍ മുകേഷ് ലാല്‍ (27) എന്നിവരാണ് പ്രതികള്‍.

പ്രതികള്‍ നിരവധി കേസിലെ പ്രതികളാണ്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. കാട്ടാകട ഡി വൈ എസ് പി പ്രശാന്ത് ന്റെ നേത്യത്വത്തില്‍ നെയ്യാര്‍ ഡാം സി ഐ ബിജോയ് , എസ് ഐ പ്രമോദ്,എ എസ് ഐ ഷാജിത് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടിച്ചത്. ചിത്രം.പ്രദീപ് ( 32),ലാല്‍ (27).

Tags:    
News Summary - Neyyar Dam police have arrested two people for breaking into a house and injuring them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.