നാട്ടുപോര്

17 വാർഡിൽനിന്ന്​ 71 പേർ മത്സരരംഗത്ത്; പഴയകുന്നുമ്മേലിൽ ഫലം ഇക്കുറി പ്രവചനാതീതം കിളിമാനൂർ: ചരിത്രത്തിലെന്നും ഇടതുപക്ഷത്തോട് ചായ്​വ് കാട്ടിയി‌ട്ടുള്ള പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ആകെയുള്ള 17 വാർഡുകളിൽ നിന്നായി ഇക്കുറി മത്സരരംഗത്തുള്ളത് 71 പേർ. 14 വാർഡുകളിൽ നാലുപേർ വീതം മത്സരിക്കുമ്പോൾ മൂന്നിടങ്ങളിൽ അഞ്ചുപേർ വീതം മത്സരിക്കുന്നു. പഞ്ചായത്തിലെ പ്രധാന വാർഡുകളിൽ ഒന്നായ 14ാം വാർഡ് പുതിയകാവിൽ എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥിക്കെതിരെ നിലവിലെ സി.പി.ഐ സ്ഥിരം സമിതി അധ്യക്ഷൻ ​െറബലായി മത്സരിക്കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. പുതിയകാവ്, കുളപ്പാറ, തൊളിക്കുഴി അടക്കമുള്ള മൂന്നിടത്താണ് അഞ്ച് പേർ വീതം മത്സരിക്കുന്നത്. ദേശീയനേതൃത്വം മുതൽ കെ.പി.സി.സിവരെ സ്വാധീനമുള്ള ശക്തരായ നേതാക്കന്മാരുണ്ടായിരുന്നിട്ടും ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഒരിക്കൽ പോലും ഭരണ സാരഥ്യത്തിലേറാൻ കോൺഗ്രസിനായിട്ടില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും ഗ്രൂപ് തർക്കവും ആയിരുന്നു പാർട്ടിയെ പിന്നോട്ടടിച്ചത്. ഇക്കുറിയും സ്ഥിതി പഴയപടിതന്നെ. അതേസമയം, രണ്ട് തവണ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന സി.പി.ഐയിലെ യു.എസ്. സുജിത്ത്, ഇക്കുറി പാർട്ടി സ്ഥാനാർഥിക്ക് എതിരെ മത്സരിക്കുന്നതും പഴയകുന്നുമ്മേൽ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. പഴയകുന്നുമ്മേൽ ആകെ വാർഡ് - 17, ഭരണം: എൽ.ഡി.എഫ് കക്ഷിനില: എൽ.ഡി.എഫ് - 12, യു.ഡി.എഫ് - 3 സ്വതന്ത്രർ, - 2. വാർഡും സ്ഥാനാർഥികളും രാഷ്​ട്രീയ കക്ഷിയും ചുവടെ: 1.തട്ടത്തുമല: എസ്.ദീപ (സി.പി.ഐ), ലിസ(ബി.ജെ.പി), സിന്ധു (കോൺ.), സുമംഗല (സ്വത.) 2.പറണ്ടക്കുഴി: ഷീജ.എസ്.(കോൺ.), കെ.സുമ(സി.പി.എം), സുവർണ (സ്വത.) ലിസ ജി.ആർ (സ്വത.) 3.ചെമ്പകശേരി: അനിത സാംകുമാർ (കോൺ.) ബി.ഗിരിജകുമാരി (സി.പി.എം), മിനി ബിപിൻരാജ് (ബി.ജെ.പി), വനിതകുമാരി.ടി.(സ്വത.) 4.കുളപ്പാറ: ബിനു (ബി.ജെ.പി), ഷിഹാബുദ്ദീൻ എം.(കോൺ.), ഹരീഷ്.പി.(സി.പി.എം), ജാഫർ.എം.(സ്വത.) എസ്.ജാഫർ (സ്വത.), 5.ഷെഡിൽക്കട: എസ്.സി.ബി (സി.പി.എം), ശശിധരൻ (ബി.ജെ.പി), ഹരിശങ്കർ (കോൺ.), ഹരീഷ് എസ്.ആർ(സ്വത.) 6.ചെറുനാരകംകോട്: ആർ.കെ. ബൈജു (സി.പി.എം), എസ്.അനിൽകുമാർ (ജോണി - കോൺ.), ഇ.എസ്. കല (ബി.ജെ.പി.), ഷാജു.എസ്. (സ്വത.) 7. തൊളിക്കുഴി: അനിത പ്രദീപ് (ബി.ജെ.പി), വൈഷ്ണവി.എസ് (സി.പി.എം), ഷീജ സുബൈർ (കോൺ.) പ്രസന്ന (സ്വത.) സാജിദാ ബീവി (സ്വത.) 8.അടയമൺ: ഗോപേഷ് (ബി.ജെ.പി), കെ.രാജേന്ദ്രൻ (സി.പി.എം), എസ്. സജീവ് (കോൺ.), ദീപക്. ഡി. (സ്വത.) 9.വണ്ടന്നൂർ: പ്രീത (ബി.ജെ.പി.), ബെൻ സി രാജ്.ആർ.എസ് (കോൺ.), സുമ സുനിൽ (സി.പി.എം), നിഷ (സ്വത.) 10. കനാറ: അമ്മു.എസ്.(ബി.ജെ.പി), ബി.ഉഷാകുമാരി (സി.പി.എം), ശ്രീലത (കോൺ.) മോളി.എസ്.(സ്വത.) 11. മഹാദേവേശ്വരം: ഇന്ദിര (ബി.ജെ.പി), ഗിരിജ രാധാകൃഷ്ണൻ (കോൺ.), ഷീബ.എസ്.വി (സി.പി.എം), ഇന്ദു.എം.എസ് (സ്വത.) 12. മഞ്ഞപ്പാറ: രമണിപ്രസാദ് (കോൺ), ഉഷാകുമാരി (ബി.ജെ.പി), ദീപ്തി. ടി. (സി.പി.എം), പാർവതി എസ്.എസ്.(സ്വ ത.) 13. കുന്നുമ്മേൽ: എൻ.സലിൽ (സി.പി.എം), എസ്.ജെ.സണ്ണി (കോൺ), സഞ്ജീവ് കുമാർ (ബി.ജെ.പി), മുരളി.ബി(സ്വത.) 14. പുതിയകാവ്: അനിൽകുമാർ (ബി.ജെ.പി), അരുൺരാജ് എൽ.ആർ.(സി.പി.ഐ), ശ്യാംനാഥ്.എസ്.( കോൺ.), യു. എസ്.സുജിത്ത് (സ്വത.), വേണുഗോപാലൻ നായർ (സ്വത.) 15. പഴയകുന്നുമ്മേൽ: പ്രഭപ്രകാശ് (കോൺ.), രതിപ്രസാദ് (സി.പി.ഐ), സുമിസുനിൽ (ബി.ജെ.പി), ഷീല അനിൽ (സ്വത.), 16.പാപ്പാല: അജ്മൽ എൻ.എസ്(സി.പി.എം), ആർ. ബാബുരാജ് (ബി.ജെ.പി), എ. ഷിഹാബുദ്ദീൻ (കോൺ.), വി.ഗോവിന്ദൻ പോറ്റി (സ്വത.) 17. മണലേത്ത്പച്ച: ജി.എൽ. അജീഷ് (സി.പി.ഐ), എം.കെ. ഗംഗാധര തിലകൻ (കോൺ.), രാധാകൃഷ്ണൻ നായർ (ബി.ജെ.പി), അബ്​ദുൽ കലാം (സ്വത.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.