രാജ്യത്താദ്യമായി

തിരുവനന്തപുരം: ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ആലത്തൂർ ഇരട്ടക്കുളം കണ്ണാർകുളമ്പ് മണ്ണയംകാട് ഹൗസിൽ ഉണ്ണികൃഷ്ണ​ൻെറ ഭാര്യ ദീപികമോളാണ് (34) ശസ്ത്രക്രിയക്ക് വിധേയമായത്. സംസ്ഥാന സർക്കാറി​ൻെറ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി മുഖേനയായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞവർഷം ആഗസ്​റ്റ് മുതലാണ് ദീപികയിൽ രോഗത്തി​ൻെറ തുടക്കം. പെട്ടെന്നുണ്ടായ ഛർദിയും വയറിളക്കവുമായിരുന്നു രോഗലക്ഷണം. പാലക്കാട്ടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുടലുകൾ ഒട്ടിച്ചേർന്ന നിലയിൽ കണ്ടെത്തി. വിദഗ്‌ധ ചികിത്സക്ക്​ കൊച്ചി അമൃത ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക്​ മാറ്റി. അവിടെ നടന്ന ശസ്ത്രക്രിയയിൽ ചെറുകുടൽ മുറിച്ചുമാറ്റി. എന്നാലും ഛർദിയും വയറിളക്കവും തുടർന്നു. ഇതോടെയാണ് ചെറുകുടൽ മാറ്റിെവക്കുകയാണ് പോംവഴിയെന്ന് ഡോക്ടർമാർ അറിയിച്ചത്. മൃതസഞ്ജീവനിയിൽ പേര് രജിസ്​റ്റർ ചെയ്യാനും നിർദേശിച്ചു. പ്രതീക്ഷ കൈവിടാതെ ദീപികയും കുടുംബവും മൃതസഞ്ജീവനിയിൽ പൂർണമായി വിശ്വസിച്ച് നടപടികളുമായി മുന്നോട്ടുപോയി. മസ്തിഷ്ക മരണത്തെ തുടർന്ന് ഹൃദയമുൾപ്പെടെ ദാനം ചെയ്ത കൊല്ലം സ്വദേശിയായ യുവാവി​ൻെറ അവയവങ്ങൾക്കൊപ്പം ചെറുകുടലും ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ചെറുകുടൽ മാറ്റി​െവക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും വിജയത്തിലെത്തുന്നത് ആദ്യത്തെ സംഭവമാണെന്ന് മൃതസഞ്ജീവനി അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാറിനും ആരോഗ്യമന്ത്രിക്കും മൃതസഞ്ജീവനിക്കും ആശുപത്രി അധികൃതർക്കും നന്ദിയറിയിച്ച് ദീപിക ശനിയാഴ്ച ആശുപത്രി വിട്ടു. അഭിഷേക്, അനുശ്രീ എന്നിവർ മക്കളാണ്. ചിത്രം: IMG-20200913-WA0213.jpg ശസ്ത്രക്രിയക്കുശേഷം ദീപികമോൾ ആശുപത്രിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.