അനുമോദിച്ചു

കിളിമാനൂർ: നഗരൂർ അൽ ഫലാഹ് എജുക്കേഷനൽ ആൻഡ്​​ ചാരിറ്റബിൾ ട്രസ്​റ്റി​​ൻെറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ഖുർആൻ മനഃപാഠം പൂർത്തിയാക്കുകയും ചെയ്ത തോട്ടയ്ക്കാട് ഫാത്തിമ മൻസിലിൽ മുഹമ്മദ് ഫർഹാനെ . ട്രസ്​റ്റ്​ ചെയർമാൻ എം. ഷാജഹാൻ ട്രോഫിയും എക്സിക്യൂട്ടിവ് അംഗം അഡ്വ.എസ്. ഷാജഹാൻ ഉപഹാരവും നൽകി. അനുമോദനച്ചടങ്ങിൽ ഡോ. എ. സഫീറുദ്ദീൻ, ഷുഹൈബ് എം, അബ്​ദുൽ മനാഫ്, ഖാലിദ് പനവിള, ഷാജഹാൻ, റിയാസ് എന്നിവർ പങ്കെടുത്തു. ചിത്രം: kmr-13 - 1 a നഗരൂർ അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ നടന്ന അനുമോദനച്ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.