പാറശ്ശാല

സത്യഗ്രഹം നടന്നു : സ്വര്‍ണക്കള്ളക്കടത്ത് കേസ്, അഴിമതി, പിന്‍വാതില്‍ നിയമനം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ വീഴ്ച, പി.എസ്.സി നിയമന മുരടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി രാജി​െവക്കുക എന്നാവശ്യപ്പെട്ട്​ സേവ്‌കേരള സ്പീക് അപ് കാമ്പയിന്‍ സത്യഗ്രഹം രണ്ടാംഘട്ടം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ കൊല്ലിയോട് സത്യനേശ​ൻെറ നേതൃത്വത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്നു. മുന്‍ എം.എല്‍.എ എ.റ്റി. ജോര്‍ജ് ഉദ്​ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, ഡി.സി.സി ഭാരവാഹികളായ ബാബുക്കുട്ടന്‍ നായര്‍, അഡ്വ. മഞ്ചവിളാകം ജയന്‍, കൊറ്റാമം വിനോദ്, സുധാകരന്‍, നിർമല, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറുമാരായ പവതിയാന്‍വിള സുരേന്ദ്രന്‍, സുനില്‍കുമാര്‍ എന്നിവര്‍ സത്യഗ്രഹം അനുഷ്ഠിക്കുകയും ചെയ്തു. ചിത്രം: mukya mandhriude rage avasyapatte nadanna sathyageaham സേവ്‌കേരള സ്പീക് അപ്​ കാമ്പയിന്‍ സത്യഗ്രഹം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്നപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.