രാജേഷ്, രതീഷ്
Posted On
date_range Updated On
date_range വഴിയാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന രണ്ടുപേർ അറസ്റ്റിൽ
നേമം: വഴിയാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്സ് കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. രാജാജി നഗര്‍ സ്വദേശി രാജേഷ് (35), ചിറക്കുളം സ്വദേശി രതീഷ് (40) എന്നിവരാണ് പിടിയിലായത്. ഏഴിന് രാത്രി 10ഓടെ പവര്‍ഹൗസ് റോഡിലെ ബാര്‍ ഹോട്ടലിനു സമീപമായിരുന്നു സംഭവം.
വഴിയാത്രികനായ മുഹമ്മദിനോട് പ്രതികള്‍ 1000 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ആക്രമിച്ച് മുഹമ്മദിന്റെ കൈവശമുണ്ടായിരുന്ന 15,000 രൂപ അടങ്ങിയ പഴ്സുമായി ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു. ഫോര്‍ട്ട് സി.ഐ ശിവകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.