Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു
നേമം: കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. മലയിൻകീഴ് ശാന്തുംമൂല കോടന്നൂർ ശ്രുതിയിൽ രഞ്ജിത്ത് പരമാനന്ദം (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45നും ഒമ്പതിനും ഇടയിൽ മലയിൻകീഴ് മലയം ചൂഴാറ്റുകോട്ടയിലാണ് അപകടം.
മലയിൻകീഴിൽ നിന്നു പാപ്പനംകോട്ടേക്ക് പോകുകയായിരുന്ന പാപ്പനംകോട് ഡിപ്പോയിലെ ബസ്സും മുന്നിൽ പോകുകയായിരുന്ന രഞ്ജിത്തിന്‍റെ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടൻ നാട്ടുകാർ ശാന്തിവിള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോപാർക്കിലെ ഗ്രാഫിക്ക് ഡിസൈനർ ആയിരുന്നു. ശ്രുതിയാണ് ഭാര്യ. അഖ്നോഷ്, ആരിഷ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.