ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയയാൾ പിടിയിൽ

നേ​മം: വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നൂ​ലി​യോ​ട് കൊ​ങ്ങ​പ്പ​ള്ളി സം​ഗീ​താ​ല​യ​ത്തി​ൽ ഉ​ണ്ണി എ​ന്ന ര​ഞ്ജി​ത്ത് ആ​ണ് (33) പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നൂ​ലി​യോ​ടു​ള്ള വീ​ട്ടി​ൽ പൊ​ലീ​സും ഷാ​ഡോ ടീ​മും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ടെ​റ​സി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്ന 18 ക​ഞ്ചാ​വു​ചെ​ടി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഒ​ന്ന​ര​മാ​സം മു​മ്പ് ഒ​രു സു​ഹൃ​ത്ത് മു​ഖേ​ന​യാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ത്തി​ച്ച​തെ​ന്നാ​ണ് പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മു​മ്പ് അ​ടി​പി​ടി കേ​സ് ഉ​ണ്ടാ​യി​രു​ന്നു. വി​ള​പ്പി​ൽ​ശാ​ല സി.​ഐ എ​ൻ. സു​രേ​ഷ് കു​മാ​റും സം​ഘ​വും ഷാ​ഡോ ടീ​മും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Man arrested for planting cannabis on terrace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.