റഖീസ് ഖാൻ
Posted On
date_range Updated On
date_range മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ
നേമം: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. അയിരൂപ്പാറ കാട്ടായിക്കോണം നൗഹീൻ മൻസിലിൽ റഖീസ് ഖാൻ (29) ആണ് പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൻ പള്ളിച്ചൽ നരുവാമൂട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 150 ഗ്രാം കഞ്ചാവ് പ്രതിയിൽനിന്ന് കണ്ടെത്തി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റിവ് ഓഫിസർ വിപിൻ സാം, സിവിൽ എക്സൈസ് ഓഫിസർമാരായ ഷാജു, രഞ്ജിത്ത്, ടോണി, അനീഷ്, പ്രസന്നൻ, അഖിൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.