local lead ജില്ലയില്‍ 228 പേര്‍ക്ക് കൂടി കോവിഡ്

മരണം- മൂന്ന്, സമ്പർക്കത്തിലൂടെ -211, ആരോഗ്യപ്രവർത്തകർ-16 തിരുവനന്തപുരം: ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേര​േത്ത നടന്ന മൂന്ന് മരണങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80), 31ന് മരിച്ച ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63) എന്നിവരുടെ മരണങ്ങള്‍ എൻ.​െഎ.വി ആലപ്പുഴയിലെ പരിശോധനക്ക്​ ശേഷം സ്ഥിരീകരിക്കുന്നതാണ്. 211 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്. ജില്ലയിലെ 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ബുധനാഴ്ച കോവിഡ് ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് 151 പേര്‍ക്ക്​ രോഗം ബാധിച്ചത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടം വ്യക്തമല്ലാത്തവര്‍ 60 പേരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 402 പേരുടെ പരിശോധനഫലം നെഗറ്റിവായി. ഉച്ചക്കട -11, നെടുമങ്ങാട്-10, പാറശ്ശാല - എട്ട്, ചെറിയതുറ - ഏഴ്, വെണ്‍കടമ്പ്-ആറ്, അമരവിള, കൊച്ചുതോപ്പ്, പരശുവയ്ക്കല്‍, മുള്ളുവിള, വഞ്ചിയൂര്‍ -അഞ്ച്, കള്ളിക്കാട്, കരമന, കാട്ടാക്കട, ചാല, നെയ്യാറ്റിന്‍കര, മൈലക്കര, മണക്കാട് -നാല്, ആനാവൂര്‍, കണ്ടല, തിരുമല, പേട്ട, പൊഴിയൂര്‍, ബീമാപള്ളി, മലയിന്‍കീഴ്, വലിയതുറ - മൂന്ന്, അരയൂര്‍, ആര്യനാട്, ഉദിയന്‍കുളങ്ങര, കരിയ്ക്കകം, കുമാരപുരം, തിരുപുറം, ധനുവച്ചപുരം, നെല്ലിമൂട്, പട്ടം, പുത്തന്‍പള്ളി, പാച്ചല്ലൂര്‍, പുളിയറക്കോണം, വട്ടിയൂര്‍ക്കാവ് - രണ്ട് എന്നിങ്ങനെയാണ് കോവിഡ് വ്യാപനം. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്​ ഒരാളാണ്. പാറശ്ശാല സ്വദേശിനി(46)ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച ജില്ലയില്‍ പുതുതായി 1,550 പേര്‍ രോഗനിരീക്ഷണത്തിലായി. 2,318 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 17,452 പേര്‍ വീടുകളിലും 587 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ബുധനാഴ്​ച രോഗലക്ഷണങ്ങളുമായി 288 പേരെ പ്രവേശിപ്പിച്ചു. 348 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 3,687 പേര്‍ നിരീക്ഷണത്തിലുണ്ട്. ബുധനാഴ്ച 365 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ബുധനാഴ്ച 307 പരിശോധനഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 587 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. BOX ആകെ നിരീക്ഷണത്തിലുള്ളവർ- 21,726 വീടുകളില്‍ നിരീക്ഷണത്തിലുള്ളവർ- 17,452 ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവർ- 3,687 കോവിഡ് കെയര്‍ സൻെററുകളില്‍ നിരീക്ഷണത്തിലുള്ളവർ- -587 പുതുതായി നിരീക്ഷണത്തിലായവർ- 1,550

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.