കാർത്തിക്
കഴക്കൂട്ടം: ഹണിട്രാപ്പിലൂടെ യുവാവിന്റെ ആഡംബര കാറും പണവും സ്വർണവും മൊബൈലുകളും തട്ടിയ കേസിൽ ഒരാൾ അറസ്റ്റിലായി. നെയ്യാറ്റിൻകര സ്വദേശി കാർത്തിക് (23) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം പൊലീസിന്റെ അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്ന് കാർത്തിക് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജിന്റെ കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും തട്ടിയെടുത്തത്.
യുവതിയെ ഉപയോഗിച്ച് കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പ് വഴിയായിരുന്നു തട്ടിപ്പ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കാർ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയാണ് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്. കാറിനുള്ളിൽ ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും 4.17 ലക്ഷം രൂപയും ഉണ്ടായിരുന്നതായി അനുരാജ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാവുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.