ആ​ക്രമണം നടന്ന സ്​ഥലത്ത്​ ഡി.സി.പി മുഹമ്മദ് ആരിഫ് പരിശോധന നടത്തുന്നു

ജാമ്യത്തിലായിരുന്ന കൊലക്കേസ്​ പ്രതിക്ക്​ വെ​േട്ടറ്റു

കഴക്കൂട്ടം: ഇടവക്കോട് ​ആർ.എസ്​.എസ്​ പ്രവർത്തകനായിരുന്ന രാജേഷിനെ കൊല​പ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. കേസിലെ നാലാം പ്രതി ഇടവക്കോട് പുതുവൽ പുത്തൻവീട്ടിൽ എബിക്കാണ് (27) വെട്ടേറ്റത്. എബിയുടെ വലതുകാൽ അക്രമിസംഘം വെട്ടിമാറ്റി.

ഇടതുകാലിന് നിരവധി വെട്ടേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11.30 ന് ശ്രീകാര്യം ഇടവക്കോട് പ്രതിഭാനഗറിലായിരുന്നു സംഭവം. എബിയും സുഹൃത്തും റോഡരികിലെ പുരയിടത്തി​െൻറ മതിൽകെട്ടിൽ ഇരിക്കവെയാണ് കാറിലും രണ്ട് ബൈക്കുകളിലും എത്തിയ സംഘം ആക്രമണം നടത്തിയത്. പൊലീസ് കൺട്രോൾ റൂമിൽ നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി.

രക്തത്തിൽ കുളിച്ചുകിടന്ന എബിയെ സുഹൃത്തുക്കളാണ് കാറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്​ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു.

ആക്രമണം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചു. ആർ.എസ്.എസ് കാര്യവാഹ് ആയിരുന്ന ഇടവക്കോട് രാജേഷിനെ 2017 ജൂലൈ 18 നായിരുന്നു എബി ഉൾപ്പെട്ട സംഘം വെട്ടിക്കൊലപ്പെടുത്തിയത്​.

അക്രമികൾ സഞ്ചരിച്ച പച്ച നിറത്തിലുള്ള കാറിനെക്കുറിച്ച് വിവരം ലഭിച്ചതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്​ധ ചിത്രാദേവിയുടെയും ഫോറൻസിക് സയൻറിഫിക് ഓഫിസർ മഞ്ജുഷയുടെയും നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു.

തിരുവനന്തപുരം ഡി.സി.പി മുഹമ്മദ് ആരിഫ് സംഭവസ്ഥലം സന്ദർശിച്ചു. ശ്രീകാര്യം സി.ഐ മഹേഷ് പിള്ളയുടെയും എസ്.ഐ ബിനോദ്‌കുമാറി​െൻറയും നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - accused in murder case who was out on bail stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.