പൊലീസിനു നേരെ നാടൻ ബോംബ് എറിഞ്ഞ്​ പ്രതി രക്ഷപ്പെട്ടു

കഴക്കൂട്ടം: പോക്സോ കേസിലെ പ്രതി പൊലീസിനു നേരെ നാടൻ ബോംബ് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. ഇൻസ്പെക്ടർ ഉൾപ്പെടെ പൊലീസുകാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

മേനംകുളം പാൽക്കര ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് (ചുരുട്ട സന്തോഷ് 27) ആണ് രക്ഷപ്പെട്ടത്. ശനിയാഴ്​ച വൈകീട്ട്​ നാലോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്നുവെന്ന്​ ഇയാളുടെ മുൻ ഭാര്യ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടിരുന്നു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ ഇയാളുമായി ബന്ധപ്പെട്ടെങ്കിലും പെൺകുട്ടിയെയും കൊന്ന് താനും മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരം അറിയിച്ചു.

ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ എത്തിയ കഴക്കൂട്ടം ഇൻസ്പെക്ടർ യു. ബിജുവും രണ്ടു പൊലീസുകാരും മതിൽ ചാടി വീട്ടിലെത്തി. ഇത് കണ്ട സന്തോഷ്‌ പൊലീസിനു നേരെ ഒരു നാടൻ ബോംബ് വലിച്ചെറിഞ്ഞു. ബോംബ് വൻ ശബ്ദത്തോടെ പൊട്ടിതെറിച്ചു. അതിനിടയിൽ സന്തോഷ് വീടി​െൻറ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. പൊലീസ് പിൻതുടർന്നെങ്കിലും പിടികൂടാനായില്ല.

തുമ്പ സ്​റ്റേഷനിൽ അടക്കം നിരവധി അടിപിടി കേസുകളിലെ പ്രതിയായ ഇയാൾ അടുത്ത കാലത്ത് വിവിധ സ്ഥലങ്ങളിലായി വാടകക്ക്​ താമസിച്ചതായി പൊലീസ് അറിയിച്ചു.

കഴക്കൂട്ടം ഇൻസ്പെക്ടർ യു. ബിജു, തുമ്പ ഇൻസ്പെക്ടർ പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.

Tags:    
News Summary - accused escaped by throwing bomb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.