അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരളാ ചാപ്റ്റർ ഉദ്ഘാടനം

തിരുവനന്തപുരം: യു.എൻ. അഫിലിയേറ്റഡ് ആയിട്ടുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരളാ ചാപ്റ്റർ ഉൽഘാടനം ചെയ്തു. ഐ.എച്ച്.ആർ.സി.ഐ നാഷണൽ പ്രസിഡൻറ് സുനിൽ.എസ് ഉൽഘാടനം ചെയ്തു. അഡ്വ. റസ്സൽ ജോയ് മുഖ്യാതിഥിയായിരുന്നു. സംഘടനയുടെ കേരള സ്റ്റേറ്റ് ഭാരവാഹികൾക്കുള്ള ഐഡി കാർഡും അപ്പോയ്മെൻ്റ് ലെറ്ററും നൽകി.

മുല്ലപ്പെരിയാർ വിഷയം അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിച്ച് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ആദ്യ നിവേദനവും റസ്സൽ ജോയ് സംഘടനക്ക് കൈമാറി. നിലമേൽ എൻ.എസ്.എസ് കോളജിലെ മികച്ച കായിക താരങ്ങളെ വേദിയിൽ വെച്ച് ആദരിക്കുകയും ചെയ്തു.

തുടർന്ന് മത മൈത്രി വിളിച്ചോതുന്ന സൽക്കാരമായ ഇഫ്താർ വിരുന്നും അപ്പോളോ ഡിമോറയിൽ വെച്ച് നടന്നു. ​െഎ.എച്ച്.ആർ.സി.ഐ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി നജിം സൈനുദ്ദീൻ , സീനിയർ വൈസ് പ്രസിഡൻ്റ് സക്കിർ ഹുസ്സൈൻ ,സ്റ്റേറ്റ് പ്രസിഡൻ്റ് ക്രിസ്റ്റ്യൻ, പബ്ലിക് റിലേഷൻ ഓഫീസർ ജയകുമാരി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Inauguration of Kerala Chapter of International Human Rights Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.