പി​ടി​യി​ലാ​യ സം​ഘം

കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

ചി​റ​യി​ൻ​കീ​ഴ്: ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സും മു​ട​പു​രം തെ​ന്നൂ​ർ​ക്കോ​ണം ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വി​ൽ​പ​ന​സം​ഘം പി​ടി​യി​ലാ​യ​ത്.

കു​റ​ക്ക​ട കൊ​ച്ചാ​ലും​മൂ​ട് സ്വ​ദേ​ശി അ​ന​സ് (25), പ​റ​യ​ത്തു​കോ​ണം വ​ട്ടു​മു​ക്ക് സ്വ​ദേ​ശി അ​ബ്ദു​ല്ല (19), കു​റ​ക്ക​ട കൊ​ച്ചാ​ലും​മൂ​ട് സ്വ​ദേ​ശി ഹ​രി​ഹ​ര​ൻ (24), മു​ട​പു​രം സ്വ​ദേ​ശി പ്ര​ദി​ൻ (24), തെ​ന്നൂ​ർ​ക്കോ​ണം സ്വ​ദേ​ശി ജി​ഷ്ണു (26), ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ശി​വ (25) എ​ന്നി​വ​രി​ൽ​നി​ന്ന് 200 ഗ്രാം ​ക​ഞ്ചാ​വും 320 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ​യും സി​റി​ഞ്ചു​ക​ളും ക​ണ്ടെ​ടു​ത്തു. തെ​ന്നൂ​ർ​കോ​ണം സ്വ​ദേ​ശി ജി​ഷ്ണു​വാ​ണ് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Youth arrested with cannabis and MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.