പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
ചിറയിന്‍കീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചിറയിന്‍കീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് പല പ്രാവശ്യം പതിനാറുകാരിയെ ഇയാള്‍ പീഡിപ്പിച്ചത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് കെ. കണ്ണൻ, സബ് ഇന്‍സ്പെക്ടര്‍ അനൂപ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരി, ബിനു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മദ്യലഹരിയിൽ യുവാവിന്റെ തലക്കടിച്ചയാൾ പിടിയിൽ
കഴക്കൂട്ടം: മദ്യലഹരിയിൽ യുവാവിന്റെ തലക്കടിച്ച് പരിക്കേൽപിച്ച പ്രതി പിടിയിൽ. തുമ്പ സ്വദേശി നിയാസിനെയാണ് തുമ്പ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 28ന് വൈകീട്ട് 6.30ഓടെ കഴക്കൂട്ടം യു.എസ്.ടി ഗ്ലോബലിന് സമീപമുള്ള ബാറിൽ മദ്യപിച്ച നിയാസ് അവിടെവച്ച് മറ്റൊരാളുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് അയാളുടെ തലക്കടിച്ച് മാരകമായി പരിക്കേൽപിക്കുകയും ചെയ്തു.
സി.സി.ടി.വിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയാണ് നിയാസ്.
സൈബർ സബ് ഡിവിഷൻ അസിസ്റ്റൻറ് കമീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ തുമ്പ എസ്.എച്ച്.ഒ ശിവകുമാർ എസ്.ഐമാരായ ദിനേശ്, സുരേഷ്, സി.പി.ഒ സുനിൽ എന്നിവർ ചേർന്ന് രഹസ്യകേന്ദ്രത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.