മു​ത​ല​പ്പൊ​ഴി അ​പ​ക​ട സ്ഥ​ല​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

ബോ​ട്ടു​ക​ളി​ൽ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം

ചി​റ​യി​ൻ​കീ​ഴ്: പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി തു​റ​മു​ഖ​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.45ന് ​അ​ഴി​മു​ഖ​ത്ത് വെ​ച്ചാ​ണ് ര​ണ്ട്​ വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്. കൂ​ട്ടി​യി​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ഒ​രു വ​ള്ളം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ത​ക​ർ​ന്ന വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. തു​മ്പ സ്വ​ദേ​ശി ആ​ൽ​ബ​ർ​ട്ടാ​ണ് വെ​ള്ള​ത്തി​ൽ വീ​ണ​ത്.

വ​ള്ളം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഈ ​സ​മ​യം ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഫി​ഷ​റീ​സ് വ​കു​പ്പ് ര​ക്ഷാ​സം​ഘ​വും തീ​ര​ദേ​ശ പൊ​ലീ​സും ബോ​ട്ടു​ക​ളി​ലെ​ത്തി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​യെ ക​ര​ക്കെ​ത്തി​ച്ചു. ഹാ​ർ​ബ​റി​ൽ​നി​ന്ന് ക​ട​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​ലി​യ ബോ​ട്ടും ക​ട​ലി​ൽ നി​ന്ന് ക​ര​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന വ​ള്ള​വും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ൽ​പെ​ട്ട് വ​ള്ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം​തെ​റ്റി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

Tags:    
News Summary - Collision of fishing boats in Muthalapozhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.