അതീന്ദ്രൻ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് പിടിയിൽ
ബാലരാമപുരം: മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വെങ്ങാനൂർ സിസിലിപുരം ജങ്ഷന് സമീപം വിജു സദനത്തിൽ അതീന്ദ്രനെയാണ് (22) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്‍റെ 'യോദ്ധാവ്' എന്ന ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനക്കിടയിലാണ് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി പ്രതി പിടിയിലായത്.
കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ബാലരാമപുരം പൊലീസ് അന്വേഷിച്ചുവരുന്നു. പ്രതിയെ നെയ്യാറ്റിൻകര കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.