സുരേഷ് വീണ കിണറിലും പരിസരത്തും ഫോറൻസിക് പരിശോധന നടത്തുന്നു

യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവം: ഫോറൻസിക് പരിശോധന നടത്തി

ബാലരാമപുരം: മദ്യപാനത്തിനിടെ യുവാക്കൾ കിണറ്റിൽ വീഴുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ഫോറൻസിക് ഉദ്യോഗസ്​ഥർ സംഭവസ്​ഥലത്തെത്തി പരിശോധന നടത്തി.ചൊവ്വാഴ്ച രാത്രി ഒമ്പതിന് ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തായിരുന്നു സംഭവം. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ്​ പോലീസ്​ ഭാഷ്യം. പൂവാർ അരുമാനൂർക്കട കോളനിയിൽ സുരേഷ്(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഐത്തിയൂർ വട്ടവിള വീട്ടിൽ അരുൺ സിങ്(33), പ്രാവച്ചമ്പലം മൊട്ടമൂട് ഈരാക്കോട്ട് കോണത്ത് മഹേഷ്(23) എന്നിവരാണ് രക്ഷപ്പെട്ടത്. മെഡിക്കൽകോളേജിൽ നടത്തിയ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസ കോശത്തിൽ വെള്ളവും ചെളിയും കയറിയാണ് മരണമെന്നാണ് റിപ്പോർട്ട്​.

അതേസമയം സുരേഷി​െൻറ മുങ്ങിമരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യാ പിതാവ് സുധാകരൻ പൊലീസിന് മൊഴി നൽകി. കിണറ്റിൽ നിന്ന് പുറത്തെടുത്ത മൃതദേഹത്തി​െൻറ കഴുത്തിൽ കയർ ചുറ്റിയ പാടുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കഴുത്തിൽ കയർ ചുറ്റിക്കിടക്കുന്നതി​െൻറ ചിത്രങ്ങളും പൊലീസിന് കാണിച്ച് കൊടുത്തിട്ടുണ്ട്. മൂവരും മദ്യപിച്ചിരുന്നതിനിടെ നടന്ന വാക്കുതർക്കത്തിനിടെ ഉന്തിലും തള്ളിലും സുരേഷ് കിണറ്റിൽ വീണതാകാമെന്നും സംഭവ സ്​ഥലത്ത് കൂടിയവരിൽ ആരോപണമുയർന്നിരുന്നു. യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണറ്റിൽ അകപ്പെട്ടതെന്ന് രക്ഷപ്പെട്ട രണ്ടുപേരും പൊലീസിനോട് പറഞ്ഞു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് സുരേഷി​െൻറ ബന്ധുക്കൾ പൂവാർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കമ്പികെട്ട് തൊഴിലാളിയാണ് മരിച്ച സുരേഷ്. ലാബ് പരിശോധന ഫലം വന്നാലേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയു. വൈകിട്ടോടെ പൂവാറിലെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്​കരിച്ചു.




Tags:    
News Summary - Young man dies after falling into well: Forensic examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.