Posted On
date_range Updated On
date_range ആക്രിക്കട ഉടമയെ വെട്ടിപ്പരിക്കേൽപിച്ചു
ബാലരാമപുരം: കട്ടിങ് പ്ലയർ എടുത്ത് നൽകാത്തതിലുള്ള വിരോധത്തിൽ ആക്രിക്കട ഉടമയെ മൂന്നംഗസംഘം വെട്ടിപ്പരിക്കേൽപിച്ചു. ബാലരാമപുരം ആർസി.സ്ട്രീറ്റിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് സ്വദേശി ശരവണെനയാണ് വെട്ടിപ്പരിക്കേൽപിച്ചത്.
ബാലരാമപുരം, ആർ.സി സ്ട്രീറ്റ് സ്വദേശിയും നിലവിൽ വിഴിഞ്ഞം കോട്ടപ്പുറത്ത് താമസിക്കുന്ന സോജനാണ് വെട്ടിയത്. പ്രതികൾക്കായി ബാലരാമപുരം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നു. പരിക്കേറ്റ ശരവണൻ തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാലരാമപുരം പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.