സഞ്ചിത്ത്
Posted On
date_range Updated On
date_range ബലാത്സംഗത്തെ തുടർന്ന് ആത്മഹത്യ: പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ
ബാലരാമപുരം: ബലാത്സംഗത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ മാസങ്ങൾക്ക് ശേഷം ബാലരാമപുരം പൊലീസ് പിടികൂടി.
വണ്ടിത്തടം എംജി.കോളജിന് പിറകുവശം കിഴക്കേചരിവുവിളവീട്ടിൽ തക്കുടു എന്ന സഞ്ചിത്തിനെയാണ് (19) ബാലരാമപുരം പൊലീസ് പിടികൂടിയത്.
ഒളിവിൽ കഴിഞ്ഞ പ്രതിയെ ബാലരാമപുരം സി.ഐ ജി. ബിനു, സബ്ഇൻസ്പെക്ടർ എസ്. വിനോദ്കുമാർ, അഡീഷനൽ എസ്.ഐ തങ്കരാജ്, ജി.എസ്.ഐമാരായ സാജൻ, അജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.