ബാലരാമപുരത്ത്​ സജീവമായി വിമതർ; അനുനയിപ്പിക്കാൻ തീവ്രശ്രമം

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ 20 വാർഡുകളിൽ മിക്കതിലും മുന്നണികൾക്ക്​ വിമതർ തലവേദനയായി. പതിറ്റാണ്ടുകളായി പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നവരടക്കം സ്​ഥനാർഥിത്വം ആവശ്യപ്പെടു​​േമ്പാൾ അവരെ പിന്തിരിപ്പിക്കാനുള്ള തീവ്ര​ശ്രമത്തിലാണ്​ ​പ്രാദേശിക നേതൃത്വങ്ങൾ.

വിമതസാന്നിധ്യം ജയപരാജയങ്ങളെ നിർണയിക്കുമെന്നതിനാൽ എല്ലാ പാർട്ടികളും ഇത്​ ഗൗരവമായാണ്​ കാണുന്നത്​. വിമത സ്ഥാനാർഥികൾക്ക്​ രഹസ്യമായി പിന്തുണ നൽകുന്ന മറുതന്ത്രങ്ങളും പാർട്ടികൾ പരീക്ഷിക്കുന്നു.

ചാമവിള, മണലി വാർഡുകളിൽ വിമതസ്ഥാനാർഥികൾ ഫ്ലക്സും ചുവരെഴുത്തും നടത്തിവരുന്നുണ്ട്​. ഇതോടൊപ്പം സ്വതന്ത്രന്മാരുടെ സാന്നിധ്യവും വാർഡുകളിൽ മുഖ്യാധാരാ പാർട്ടികൾക്ക്​ ഭീഷണിയുയർത്തുന്നു.റിബലുകളായി മത്സരിക്കുന്നവ​െര അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ വരുംദിവസങ്ങളിൽ സജീവമാകും.

എന്നാൽ, രാഷ്​ട്രീയത്തിനപ്പുറം പ്രാദേശിക വിഷയങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെ ​വിജയവഴി തുറക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ വിമതരും വിജയപ്രതീക്ഷയോടെയാണ്​ വാർഡുകളിൽ വോട്ടർമാരെ സമീപിക്കുന്നത്​.

Tags:    
News Summary - rebel problem in balaramapuram parties in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.