രാഷ്ട്രീയം മറന്ന് എല്ലാ രാഷ്ട്രീയക്കാരുടെയും രഹസ്യം സൂക്ഷിപ്പുകാരായി പ്രസുടമകൾ
ബാലരാമപുരം: എല്ലാ രാഷ്ട്രീയ പാർട്ടി - സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുള്ള ഷോളും പാര്‍ട്ടി ചിഹ്നമടങ്ങിയ മാസ്‌കും കൊടിയും പോസ്റ്ററുകളും നോട്ടീസുകളും ഒരുങ്ങുന്നത് പ്രസ്സുകളിലാണ്. ബാലരാമപുരത്തെ അഡോബ് പ്രിൻറിങ് പ്രസിനെ തേടിയെത്തുന്നത് സ്ഥാനാര്‍ഥികളുടെ നിരയാണ്. ഇത്തവണ പോസ്റ്ററിനെക്കാൾ കൂടുതല്‍ പാര്‍ട്ടി ചിഹ്നവും സ്ഥാനാര്‍ഥികളുടെ ഫോട്ടോ വച്ചുള്ളതുമായ മാസ്‌ക് പ്രിൻറിങിനാണ് വൻ തിരക്ക്. അഡോബ് പ്രസ്സ് പോസ്റ്ററിനെക്കാൾ കൂടുതൽ മാസ്‌കുകള്‍ ഇതിനകം പ്രിൻറ് ചെയ്ത് കഴിഞ്ഞു.
കോവിഡ് കാലത്തെ പണിയില്ലായ്മകള്‍ക്കിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് കടന്ന് വന്നത്. ഇലക്ഷൻ പ്രഖ്യാപിച്ചതോടെ പ്രദേശങ്ങളിലുമുള്ള പ്രിൻറിങ് പ്രസുകളിൽ വൻ ഉണര്‍വാണുണ്ടായത്. രാവും പകലും വ്യത്യാസമില്ലാതെ വിവിധ അളവിലും തരത്തിലും ഡിസൈനുകളിലുമുള്ള പോസ്റ്ററുകൾ ഓരോ സ്ഥാനാര്‍ഥികൾക്കും പ്രിൻറ് ചെയ്ത് നല്‍കുന്ന തിരക്കിലാണ് പ്രസ്സുകൾ.
ബാലരാമപുരം വടക്കേവിളയില്‍ സ്ഥിതി ചെയ്യുന്ന അഡോബ് പ്രിൻറിങ് പ്രസ്സ് ഉടമ ഷാജഹാൻ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പ്രിയപ്പെട്ടവനാണ്.
ഈ പ്രസില്‍ പ്രിൻറിങിനെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ അഭ്യര്‍ഥനാ നോട്ടീസും പോസ്റ്റര്‍ ഡിസൈനും മറ്റൊരു സ്ഥാനാര്‍ഥിക്ക് നല്‍കുകയോ അവരുടെ രഹസ്യ സ്വഭാവം പുറത്തറിയിക്കുകയോ ചെയ്യാത്തതും സൗമ്യമായ സഹകരണവും കാരണം പരിസര പ്രദേശങ്ങളിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഇവിടെത്തന്നെയാണെത്തുന്നത്.
മുന്‍കൂട്ടി വിളിക്കുന്ന സ്ഥാനാര്‍ഥികൾക്കും അവരുടെ തെരഞ്ഞടുപ്പ് വളണ്ടിയർ മാർക്കും പ്രത്യേക സമയം നല്‍കി അവരുടെ പോസ്റ്ററിെൻറയും നോട്ടീസിെൻറയും സ്വകാര്യതയും സൗകര്യവും നഷ്ടപ്പെടുത്താതെയാണ് പ്രിൻറിങ് നടത്തുന്നതെന്ന പ്രസ് ഉടമ അഡോബ് ഷാജഹാന്‍ പറയുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ മുൻകാലങ്ങളെക്കാൾ നല്ല തിരക്കാണെന്നാണ് അദ്ദേഹം പറയുന്നത്.
പ്രിൻറിങ്ങിന് എല്ലാ ഭാഗത്തും സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും തിരക്ക് വര്‍ദ്ധിച്ചതോടെ യഥാസമയം പേപ്പര്‍കിട്ടാത്തത് പ്രസ്സുകാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
രാഷ്ട്രീയമില്ലാത്ത പ്രസുകളെത്തേടിയാണ് അധികം സ്ഥാനാര്‍ഥികളും സ്വതന്ത്രരുമെത്തുന്നത്. അഭ്യര്‍ഥനാ നോട്ടീസിനും മാസ്‌കിനും പോസ്റ്ററിനുമായി പ്രത്യേക തിരഞ്ഞെടുപ്പ് പാക്കേജ്തന്നെ പ്രസുടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.