സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ടി​ച്ചു ത​ക​ർ​ത്ത സ​ഫ​റു​ള്ള​യു​ടെ സ്​​കോ​ർ​പി​യോ കാ​ർ

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ സാ​മൂ​ഹി​കവി​രു​ദ്ധ​ർ അ​ടി​ച്ചു ത​ക​ർ​ത്തു

ബാ​ല​രാ​മ​പു​രം: വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി സ​ഫ​റു​ള്ള​യു​ടെ കാ​റാ​ണ് ആ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബാ​ല​രാ​മ​പു​രം ശാ​ലി ഗോ​ത്ര​ത്തെ​രു​വി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ളാ​ണ്​ ത​ക​ർ​ത്ത​ത്.

ര​ണ്ട് ദി​വ​സം മു​മ്പ് കാ​ർ പ​ഞ്ച​റാ​യ​തി​നെ​തു​ട​ർ​ന്ന് പാ​ർ​ക്ക് ചെ​യ്തി​ട്ട് പോ​യ​താ​ണ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​​ന​ത്തി​ൽ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മെ​ബൈ​ൽ ട​വ​റും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. മു​മ്പും ഇ​ത്ത​ര​ത്തി​ൽ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ല​രും പ​രാ​തി ന​ൽ​കാ​തെ പോ​കു​ന്ന​താ​ണ് പ​തി​വ്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - parked car was damaged by unknown people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.