ഖാദി നൂലിൽ ദേശീയ പതാക നെയ്യുന്ന അയ്യപ്പൻ
ഒറ്റത്തറിയിലെ ദേശീയ പതാക അയ്യപ്പെൻറ സ്വപ്ന സാഫല്യം
ബാലരാമപുരം: 13000 മീറ്റർ കൈത്തറി നൂലിൽ 130 ഗ്രാമുള്ള ദേശീയപാതക നെയ്തെടുത്ത് സ്വപ്നം യാഥാർഥ്യമാക്കുകയാണ് ബാലരാമപുരം രാമപുരം ഇടവഴിത്തല രവീണ ഭവനിൽ ഗാന്ധിയൻ ബി. അയ്യപ്പൻ. ഒറ്റത്തുണിയിൽ ദേശീയ പതാക നെയ്തെടുക്കാമെന്ന പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമായതിെൻറ ആഹ്ലാദത്തിലാണ് ഈ എഴുപത്തിയൊന്നുകാരൻ.
ആറുവർഷത്തെ നിരന്ത്രര പ്രയത്നത്തിലൂടെയാണ് ദേശീയ പാതാക നിർമാണത്തത്തിനുള്ള നെയ്ത്ത് തറി രൂപപ്പെടുത്തിയെടുത്തത്. കൈത്തറി നൂലിൽ ദേശീയപതാക നെയ്തെടുത്ത് പരമ്പരാഗത വ്യവസായത്തിന് പുതിയൊരു അധ്യായം കുറിക്കുകയാണ് അയ്യപ്പൻ. ഒറ്റത്തുണിയിൽ നിർമിച്ച ദേശീയപതാക കേന്ദ്രഗവൺമെൻറിെൻറ അംഗീകാരത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് എത്തിച്ചുനൽകുന്നതിനുള്ള പരിശ്രമത്തിലാണിപ്പോൾ. ആറു ദിവസം കൊണ്ടാണ് 30 ഇഞ്ച് വീതിയിലും 45 ഇഞ്ച് നീളത്തിലും പതാക നിർമിച്ചത്. നിർമാണച്ചെലവ് 7000 രൂപയോളം വേണ്ടി വരുമെന്നാണ് അയ്യപ്പൻ പറയുന്നത്.
ഒൻപതാം വയസ്സിൽ തുടങ്ങിയതാണ് ഗാന്ധിയനായ അയ്യപ്പെൻറ കൈത്തറി വസ്ത്ര നെയ്ത്ത്. ഒരാഴ്ച മുമ്പാണ് ഒറ്റത്തുണിയിൽ പതാക പൂർത്തിയാക്കിയത്. മൂന്ന് നിറങ്ങളിലുള്ള തുണി തുന്നിച്ചേർക്കുന്ന ദേശീയപതാകക്ക് പകരം െവക്കാവുന്നതാണ് ഖാദി നൂലിൽ നെയ്യുന്ന ഒറ്റത്തുണിയിലുള്ള ഈ ദേശീയപതാക.
ഇതിെൻറ രണ്ടുപുറത്തും അശോക ചക്രം നൂലിൽ ആലേഖനം ചെയ്തിരിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഇതിനായി തറിയും മറ്റും സ്വയം രൂപകൽപന ചെയ്ത് നിർമിച്ചാണ് ഉപയോഗിക്കുന്നത്. ഖാദി തുണിയിൽ ഗാന്ധിയൻ രീതിയിൽ കൈത്തറിയിൽ നെയ്തെടുത്ത ഈ ദേശീയപതാകക്ക് സർക്കാർ അംഗീകാരം നൽകുകയാണെങ്കിൽ വ്യവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അയ്യപ്പൻ പറയുന്നു.
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കഥകൾ കേട്ടും ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധി ചിത്രം കണ്ടും ആകൃഷ്ടനായാണ് ഖാദി നെയ്ത്തിലേക്ക് തിരിയുന്നത്. 13 വയസ്സിൽ പുടവ വസ്ത്രം നെയ്തുകൊണ്ടാണ് നെയ്ത്ത് തൊഴിൽ സ്വായത്തമാക്കിയത്.
ആറിലെറെ ദേശീയപതാകകൾ ഇതിനകം നിർമിച്ചുകഴിഞ്ഞു. നെയ്ത്ത് തൊഴിലാളി പെൻഷൻ തുക വാങ്ങിയാണ് പതാക നിർമാണത്തിലെ ചെലവ് കണ്ടെത്തുന്നത്. ഇതിനകം ഒരു ലക്ഷം രൂപയോളം തറി നിർമാണത്തിനും മറ്റുമായി വേണ്ടിവന്നു.
തടിയിലും മുളയിലും നിർമിച്ച അച്ച്, അതിനനുയോജ്യമായ രീതിയിൽ നിർമിച്ച് മുളയിൽ തന്നെ നെയ്യുന്നതിനുള്ള ഓടങ്ങൾ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. മുളയിൽ നിർമിച്ചെടുത്തിരിക്കുന്ന ഓടങ്ങളിൽ ഓരോ കളർ നൂലും പാവിലൂടെ കൈ കൊണ്ട് കോർത്തെടുക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് ഇതുവരെ ഇത്തരത്തിൽ ഒരു ദേശീയപതാക ആരും നെയ്തെടുത്തിട്ടില്ലെന്ന് അയ്യപ്പൻ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.