Posted On
date_range Updated On
date_range മാലമോഷണം: മൂന്നുപേർ അറസ്റ്റിൽ
ബാലരാമപുരം: ബൈക്കിലെത്തി മെഡിക്കൽ സ്റ്റോർ ജീവനക്കാരിയുടെ മൂന്നരപ്പവന്‍റെ മാല പൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മലയിന്‍കീഴ് അന്തിയൂര്‍ക്കോണം ലക്ഷംവീട് കോളനിയില്‍ ശ്രീകുട്ടന്‍ എന്ന് വിളിക്കുന്ന അരുണ്‍ (24), അന്തിയൂര്‍ക്കോണം പുല്ലുവിള കിഴക്കേക്കര പുത്തന്‍വീട്ടില്‍ നന്ദു എന്ന രതീഷ് (24), പെരുകുളം ബഥനിപുരം ചെവിയന്‍കോട് വടക്കിന്‍കര പുത്തന്‍വീട്ടില്‍ മനോജ് (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബര്‍ 21ന് വൈകീട്ട് 6.20ന് താന്നിവിള ഉത്രാടം മെഡിക്കൽ സ്റ്റോറിലായിരുന്നു കവർച്ച. എരുത്താവൂർ ഉത്രം വീട്ടിൽ വിഷ്ണുവിന്‍റെ ഭാര്യ ഗോപികയുടെ മാലയാണ് കവർന്നത്. മുന്‍കൂട്ടി മെഡിക്കല്‍ സ്റ്റോറിലെത്തിയ പ്രതികള്‍ ജീവനക്കാരി മാത്രമാണ് ഉള്ളതെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു കവര്‍ച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.