ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ചകളിൽ ഡോക്ടറുണ്ടാകില്ലെന്ന അറിയിച്ച് സ്ഥാപിച്ച ബോർഡ്
ബാലരാമപുരത്ത് നാലുപേർക്ക് ഡെങ്കിപ്പനി; കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലെന്ന്
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ നെല്ലിവിള വാർഡിൽ നാല് പേർക്ക് ഡെങ്കിപ്പനി സ്ഥിരികരിച്ചു. ദിനംപ്രതി പകർച്ചാവ്യാധിക്കാരുടെ എണ്ണം വർധിക്കുമ്പോഴും ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാരില്ലെന്ന് ആക്ഷേപവും ശക്തമാണ്.
രാവിലെയും വൈകീട്ടുമായി ദിനവും അറുന്നൂറിലെറെ പേരാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. ഞായറാഴ്ച ഡോക്ടറുടെ സേവനം ലഭ്യമല്ല. ഇത് കിടത്തിചികിത്സക്കെത്തുന്നവരിൽ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. സ്ഥിരമായി ഞായറാഴ്ച ഡോക്ടറില്ലെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഒരുവർഷത്തിനിടെ ഡെങ്കിപ്പനി -ഒമ്പത്, എലിപ്പനി -16 എന്നിങ്ങനെ ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ പനിയും ചുമയും ബാധിതരുടെ എണ്ണത്തിലും പ്രദേശത്ത് വലിയ വർധനവാണ്. പകർച്ചവ്യാധി ബാധിതരുടെ എണ്ണം വർധിച്ചിട്ടും ബോധവത്കര പരിപാടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തുന്നില്ലെന്ന ആക്ഷേപവും നാട്ടുകാർക്കിടയിൽ ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.