െബഞ്ചമിൻ

പ്രകൃതിയെയും പരിസ്ഥിതിയെയും സ്​നേഹിച്ച് ​െബഞ്ചമിൻ

ബാലരാമപുരം: േഗ്രഷ്യസ്​ ബെഞ്ചമി​െൻറ വീടി​െൻറ പരിസരത്ത് കൃഷിചെയ്യാത്ത പച്ചക്കറികളും ഔഷധ ചെടികളും കുറവാണ്. ബാലരാമപുരം പയറ്റുവിള അക്ഷരം വീട്ടിൽ േഗ്രഷ്യസ്​ ബെഞ്ചമിൻ(56) രാവിലെ തുടങ്ങുന്നതാണ് കൃഷിയിടത്തിലെ ജോലി. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മത്സ്യവും ഇവിടെയുണ്ട്.

അധികമായി വരുന്നവ പരിസരത്തുള്ളവർക്ക് വിൽപനയും നടത്തും. നിരവധി പത്രങ്ങളിലും ആനുകാലികങ്ങളിലും കൃഷി കോളമിസ്​റ്റ്​ ആയി പ്രവർത്തിച്ചിട്ടുണ്ട്.

2002ൽ ബെസ്​റ്റ്​ ഫാർമർ ജേണലിസത്തിനുള്ള സംസ്ഥാന സർക്കാറി​െൻറ പുരസ്​കാരവും നേടി. ഭൂപ്രകൃതിക്കനുസരിച്ചുള്ള കൃഷിരീതിയാണ്​ അവലംബിക്കുന്നത്​. കപ്പവാഴയും പൈനാപ്പിളുമാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്. കുറ്റികുരുമുളകുണ്ട്​. വാത്ത, പശു, മീൻ ഉൾപ്പെടെയും കൃഷി നടത്തുന്നു. കൃഷിയുമായി ബന്ധപ്പെട്ട് നിരവധി പുസ്​തകങ്ങൾ രചിച്ചിട്ടുണ്ട്. പരിസ്ഥിതി വിജ്ഞാനകോശത്തിന്​ അവാർഡ്​ ലഭിച്ചിരുന്നു. 

Tags:    
News Summary - environment lover benjamin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.