മദ്യ ചില്ലറ വിൽപന ശാലയില്‍ തർക്കം; യുവാവിന്​ വെ​ട്ടേ​റ്റു

ബാ​ല​രാ​മ​പു​രം: മ​ദ്യ ചി​ല്ല​റ വി​ൽ​പ​ന ശാ​ല​യി​ല്‍ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ ക​ത്തി​വി​ൽ​പ​ന​ക്കാ​ര​നും ജീ​വ​ന​ക്കാ​ര​നും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​റ​ഞ്ഞു​തീ​ർ​ക്കാ​നെ​ത്തി​യ യു​വാ​വി​ന് വെ​ട്ടേ​റ്റു.

ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട് 4.30ഒാ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ വെ​ടി​വ​ച്ചാ​ൻ​കോ​വി​ൽ പാ​രൂ​ർ​ക്കു​ഴി ക​ട​യ​റ വീ​ട്ടി​ൽ കി​ര​ണി​നെ (28) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​െബ​വ്കോ ആ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​ര​ൻ ഇ​യാ​ളെ ക്യൂ​വി​ന് പി​ന്നി​ലേ​ക്ക് മാ​റ്റി​യ​ത് ചോ​ദ്യം​ചെ​യ്യു​ന്ന​ത് വി​ല​ക്കി​യ​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്. ബാ​ഗി​ൽ​നി​ന്ന്​ ക​ത്തി​യെ​ടു​ത്ത് കി​ര​ണി​െൻറ ക​ഴു​ത്തി​ലും കൈ​യി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു.

ക​ത്തി​വി​ൽ​പ​ന ന​ട​ത്തു​ക​യും രാ​കി മി​നു​സ​പ്പെ​ടു​ത്തി ന​ൽ​കു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണ് സം​ഭ​വ​ത്തി​ന്​ പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ര​ക്ഷ​പ്പെ​െ​ട്ട​ന്ന്​ ക​രു​തു​ന്ന ഓ​ട്ടോ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.