ബാലരാമപുരത്ത് ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുദി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തുന്ന പൊലീസ് സംഘം

കണ്ടെയ്‌മെൻറ്​ സോണിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ ഡി.ഐ.ജി നേരിട്ടെത്തി

ബാലരാമപുരം: കോവിഡ് പശ്​ചാത്തലത്തിൽ കണ്ടെയ്ൻ‌മെൻറ്​ സോണിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കാൻ ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുദി​െൻറ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. ബാലരാമപുരത്ത് രാവിലെ 10.30 നെത്തിയ ഡി.ഐ.ജിയും സംഘവും നടന്ന് പരിശോധന നടത്തി. വ്യാപാരികള്‍ക്കും റോഡില്‍ നിന്നവര്‍ക്കുമെല്ലാം കര്‍ശന നിര്‍ദ്ദേശം നല്‍കി.

മാസ്‌ക് അലക്ഷ്യമായി ധരിച്ച് നിന്ന വ്യാപര സ്ഥാപനത്തിലെ ജീവനക്കാരെ ശാസിച്ചു. റോഡില്‍ ആവശ്യമില്ലാതെ കറങ്ങി നടന്നവർക്ക്​ ഡി.ഐ.ജി താക്കീതും നല്‍കി. പ്രദേശത്തെ ഇടറോഡുകളിലും തീരദേശമേഖലയിലും പരിശോധന നടത്തി.


റൂറല്‍ എസ്.പി അശോക് കുമാര്‍, ബാലരാമപുരം സി.ഐ ജി. ബിനു. എസ്.ഐ വിനോദ് കുമാര്‍ തുടങ്ങിയവര്‍ ഡി.ഐ.ജിയെ അനുഗമിച്ചു.

ബാലരാമപുരത്തെ വ്യാപാര സ്ഥാപനങ്ങള്‍ രവിലെ ഏഴ് മണിമുതല്‍ 2 മണിവരെ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കി. പോസിറ്റീവ് കേസുകളുടെ എണ്ണം കുറക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് ശക്തമായ നടപടികളുമായി രംഗത്തെത്തിയത്.

ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ​ കണ്ടെയ്ന്‍മെന്റ് സോണുകളിൽ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പ്രദേശത്തെ ഇടറോഡുകൾ ഇരുചക്രവാഹനങ്ങൾക്ക്​ പോലും പോകുവാന്‍ കഴിയാത്ത തരത്തില്‍ പൊലീസ് പൂര്‍ണമായും അടച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.